തിരുവനന്തപുരം: കൊറോണ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള തലസ്ഥാനത്ത് ലോക്ക്ഡൗണ്‍ ലംഘനം നടത്തിയ 93പേര്‍ക്കെതിരെ കേസുകളെടുത്തു. അനാവശ്യയാത്ര നടത്തിയ 60 വാഹനങ്ങളും പിടിച്ചെടുത്തതായി ഐജിപിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു.
കൂടാതെ,സര്‍ക്കാരിന്റെയും പോലീസിന്റെയും നിരന്തരമായ നിര്‍ദ്ദേശം അവഗണിച്ചുകൊണ്ട് മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത 213 പേര്‍ക്കെതിരെ പെറ്റി കേസുകള്‍ എടുത്തു. അതേസമയം വിദേശത്ത് നിന്നും അന്യസംസ്ഥാനത്ത് നിന്നും തലസ്ഥാനത്ത് എത്തി ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുടെ നിരീക്ഷണം പോലീസ് ശക്തമായി തുടരുന്നതായും കമ്മീഷണര്‍ അറിയിച്ചു.
ലോക്ക്ഡൗണ്‍ ലംഘനം നടത്തിയതിന് ഇന്നലെ കൂടുതല്‍ കേസുകള്‍ എടുത്തത് തമ്പാനൂര്‍, പൂജപ്പുര പോലീസ് സ്റ്റേഷനുകളിലാണ്. 60 വാഹനങ്ങള്‍ പിടിച്ചെടുത്തു. 44 ഇരുചക്രവാഹനങ്ങളും അഞ്ച് ആട്ടോറിക്ഷകളും 11 കാറുകളും പിടിച്ചെടുത്തവയില്‍പ്പെടുന്നു. നേരിട്ടുള്ള പരിശോധനയില്‍ തലസ്ഥാനത്ത് ഇതുവരെ ഏഴു പേര്‍ക്കെതിരെയാണ് ഹോംക്വാറന്റൈന്‍ ലംഘിച്ചതിന് കേസെടുത്തിട്ടുള്ളത്. ക്വാറന്റൈനില്‍ കഴിയുന്ന എല്ലാപേരും സുരക്ഷാ ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണെന്നും, ഇതുവരെയും ഡൗണ്‍ലോഡ് ചെയ്യാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: