ലണ്ടന്‍: കൊറോണ വ്യാപനത്തെ തുടര്‍ന്ന്് നിശ്ചലമായ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഈ മാസം പതിനേഴിന് പുനരാരംഭിക്കാന്‍ യുണൈറ്റഡ് കിങ്ഡം സര്‍ക്കാര്‍ അനുമതി നല്കി.
സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് മത്സരങ്ങള്‍ നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ നടപടിയെ പ്രീമിയര്‍ ലീഗ് ചീഫ് എക്സിക്യൂട്ടീവ് റിച്ചാര്‍ഡ് മാസ്റ്റേഴ്സ് സ്വാഗതം ചെയ്തു.
പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പതിനേഴിന് പുനരാരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ സുരക്ഷ ഉറപ്പാക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ കൂടി ചെയ്്തു തീര്‍ക്കാനുണ്ടെന്ന് റിച്ചാര്‍ഡ് മാസ്റ്റേഴ്സ് പറഞ്ഞു.
പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുന്നതിന്റെ മുന്നോടിയായി മെയ് 28, 29 തീയതികളില്‍ കളിക്കാര്‍ക്കും ജീവനക്കാര്‍ക്കുമായി നടത്തിയ പരിശോധനയില്‍ പുതിയ കൊറോണ കേസുകള്‍ കണ്ടെത്താനായില്ല. നേരത്തെ രണ്ട് തവണ നടത്തിയ പരിശോധനയില്‍ പന്ത്രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.
നേരത്തെ നടന്ന ക്ലബ്ബുകളുടെ യോഗത്തില്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഈ മാസം പതിനേഴിന് പുനരാരംഭിക്കാന്‍ ധാരണയായിരുന്നു. ഹോം ആന്‍ഡ് എവേ രീതിയിലാണ് മത്സരങ്ങള്‍. എന്നാല്‍ അഞ്ചു മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
എവര്ട്ടണ്- ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി – ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി- ന്യൂകാസില്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് – ഷെഫീല്‍ഡ്, ന്യൂകാസില്‍ – ലിവര്‍പൂള്‍ എന്നീ മത്സരങ്ങളാണ് നിഷ്പക്ഷ വേദിയില്‍ നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: