ആചാര്യന്റെ മണ്ണില്‍ അരുതായ്മകള്‍
പി. പരമേശ്വരനേയും ആര്. ഹരിയേയും എം.എ. കൃഷ്ണനെയും തുഞ്ചന്‍ സ്മാരകത്തില്‍നിന്ന് മനപ്പൂര്‍വം അകറ്റിനിര്‍ത്തിയ എംടി വിളിച്ചാദരിച്ച വ്യക്തികളാരെല്ലാമെന്നറിയുമ്പോഴാണ് നാം അമ്പരന്നു പോവുക. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടവരാകയാലാവാം തുഞ്ചന്‍ സ്മാരകത്തിന്റെ ചെയര്‍മാനായ എംടിയും കൂട്ടുകാരും പി. പരമേശ്വരനേയും ആര്. ഹരിയേയും എം.എ.കൃഷ്ണനേയും അകറ്റിയത്. 1993 തൊട്ടുള്ള വര്‍ഷങ്ങളില്‍ അവര്‍ വിളിച്ചാദരിച്ചിട്ടുള്ള ഒട്ടേറെ മാന്യവ്യക്തികളില്‍ മൂന്നുപേരെപ്പറ്റി മാത്രം പറയാം.
ആയിരക്കണക്കിന് ഹിന്ദു യുവതികള്‍ക്ക് ലൗജിഹാദിലൂടെ സ്വന്തം വീട്ടുകാരെയും മതസ്ഥരെയും കൈവെടിഞ്ഞു മതം മാറ്റാന്‍ ധൈര്യം പകര്‍ന്നത് മാധവിക്കുട്ടിയുടെ മതംമാറ്റമാണ്. മാധവിക്കുട്ടിയുടെ ജീവചരിത്രമെഴുതിയിട്ടുള്ള ഇംഗ്ലീഷുകാരി മെറിലി വെയ്സ് ബോര്‍ഡും, പത്രപ്രവര്‍ത്തകയും മാധവിക്കുട്ടിയുടെ സുഹൃത്തുമായ ലീലാ മേനോനും കേരളത്തില്‍ ആദ്യമായി ലൗജിഹാദിലൂടെ മാധവിക്കുട്ടിയെ മതംമാറ്റി കമലാ സുരയ്യയാക്കിയതിനു കുറ്റപ്പെടുത്തിയിട്ടുള്ള മുസ്ലിംലീഗ് നേതാവും മതപ്രഭാഷകനുമായ അബ്ദു സമദ് സമദാനി അവിടെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ള വിവാദ മതപ്രഭാഷകനാണ് സാക്കീര്‍ നായിക്. വിദ്വേഷം വിതയ്ക്കുന്ന അയാളുടെ പ്രഭാഷണങ്ങള്‍ക്കും രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ കേസ്സെടുത്തപ്പോള്‍ അതിനെ ചോദ്യം ചെയ്ത ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ അവിടത്തെ പരിപാടികളില്‍ സജീവ പങ്കാളിയായിട്ടുണ്ട്. ഓണത്തിനു തയ്യാറാക്കുന്ന കാളന് എന്ന കറി സവര്‍ണരുടെ കറിയാണെന്നും, ഓണത്തിനു അതുപേക്ഷിച്ചു പകരം കാളയിറച്ചി വിളമ്പണമെന്നും ആഹ്വാനം ചെയ്ത പു.ക.സ. നേതാവും മാര്‍ക്സിസ്റ്റ് താത്വികനുമായ കെ.ഇ.എന്‍ അവിടുത്തെ പരിപാടികളില്‍ പങ്കെടുത്ത വാര്‍ത്ത വായിച്ചതു ഓര്മ വരുന്നു. തിരൂരിലെ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്മാന് എം.ടി. വാസുദേവന്‍ നായരുടെയും കൂട്ടരുടെയും ഇരട്ടത്താപ്പിനും കാപട്യത്തിനും മറ്റു തെളിവുകള്‍ ആവശ്യമില്ല.
അനാഥമായി കിടന്നിരുന്ന തുഞ്ചന്‍ പറമ്പ്, 1954-ല്‍ മാതൃഭൂമി പത്രാധിപര്‍ കെ.പി. കേശവ മേനോന് തന്റെ സുഹൃത്തും പണ്ഡിതനുമായ പഴകാനൂര് രാമപ്പിഷാരടിയൊത്തു സന്ദര്‍ശിച്ചതോടെയാണ് അതിന്റെ ഉയിര്ത്തെഴുന്നേല്പ്പാരംഭിച്ചത്. തിരൂര്കാരനായ അഡ്വ. കുട്ടി ശങ്കരന് നായര്‍ അതില്‍ വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണ്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തിയാണ് കെ.പി. കേശവമേനോനെ അതിലുള്‍പ്പെടുത്തിയത്. സര്‍വോദയ നേതാവും കവിയുമായിരുന്ന എ.വി. ശ്രീകണ്ഠ പൊതുവാളും കവി വി. ഉണ്ണികൃഷ്ണന് നായരും ഗണ്യമായ സംഭാവന നല്കിയവരാണ്. എസ്.കെ. പൊറ്റക്കാട്, ജോസഫ് മുണ്ടശ്ശേരി, സുകുമാര്‍ അഴീക്കോട്, എന്‍.കൃഷ്ണപിള്ള എം.എസ്. മേനോന് എന്നിവരെല്ലാം തുഞ്ചന്‍ സ്മാരകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുള്ള പ്രശസ്തരാണ്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കമ്മിറ്റി പിരിച്ചുവിട്ടു. സ്മാരകം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കൈപ്പിടിയിലായി. അവര്‍ ക്കടുപ്പമുള്ളവരെ മാത്രം ഉള്‍പ്പെടുത്തി ഒരു ട്രസ്റ്റ് രൂപീകരിക്കപ്പെട്ടു. അതിപ്രശസ്തനായ എം.ടി.വാസുദേവന്‍ നായരെ മുന്പില് പ്രതിഷ്ഠിച്ചതിനാല്‍ എല്ലാം ഭംഗിയായി നടക്കുന്നു എന്ന ഒരു വിശ്വാസം ജനങ്ങളില്‍ പരന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറി ട്രസ്റ്റില്‍ സ്ഥിരം മെമ്പറാണ്. അദ്ദേഹത്തെ മാറ്റാന്‍ ആര്‍ക്കും അധികാരമില്ല.
എം.ടി. വാസുദേവന്‍ നായരുടെ നേതൃത്വത്തിലുള്ള തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിക്കൊണ്ടു പ്രശസ്ത ചരിത്രകാരനായ ഡോ. എം.ജി. എസ്. നാരായണന് ഒരിക്കല്‍ പറഞ്ഞു.
”തുഞ്ചന്റെ പേരു പറയുകയല്ലാതെ അവിടെ മാതൃഭാഷയ്ക്കോ സംസ്കാരത്തിനോ വേണ്ടി ഒന്നും ചെയ്യുന്നില്ല. തുഞ്ചത്താചാര്യന് ഒരു ഭക്തനായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ട്രസ്റ്റ് (ഭക്തി) ഒരു അപമാനമായിട്ടാണ് കരുതുന്നത്. ഭക്തി അവിടെ പാടില്ല. ഞാനൊരു ഭക്തനൊന്നുമല്ല. തുഞ്ചനെ സംബന്ധിച്ച് അദ്ദേഹം ഭക്തനായ കവിയാണ്. അതുകൊണ്ടു മഹാനായ കവി. അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തണമെങ്കില്‍ അദ്ദേഹം ആചരിച്ചതൊക്കെ അവിടെ നിലനിര്‍ത്തണം. അതിനൊന്നും ട്രസ്റ്റ് തയ്യാറല്ല. അത്തരമൊരു സ്ഥലത്ത് തുഞ്ചന്റെ പേരിലുള്ള സര്‍വകലാശാല വന്നാല്‍ സ്വാഭാവികമായി ഇവരുടെ സ്വാധീനം അതിലും പ്രതിഫലിക്കുമെന്നു ഉറപ്പല്ലേ? ഈ ട്രസ്റ്റിന് സര്‍വകലാശാലയുടെ കാര്യനിര്വ്വണത്തില് ഒരു പ്രധാന പങ്കുണ്ടാകും.
”തുഞ്ചന്‍ പറമ്പില്‍ തുഞ്ചന്റെ പ്രതിമ പോലും സ്ഥാപിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരിക്കയല്ലേ?” എന്ന ചോദ്യത്തിനുള്ള ഡോ.എം.ജി.എസ്. നാരായണന്റെ ഉത്തരം ഇനിയെങ്കിലും കേരള ജനത ശ്രദ്ധിക്കേണ്ടതാണ്.
”തുഞ്ചന്‍ പറമ്പില്‍ തുഞ്ചന്റെ പ്രതിമ സ്ഥാപിക്കാനുള്ള അവകാശമാണ് ആദ്യം നേടേണ്ടത്. അതുപോലെ തുഞ്ചന്‍ ആചരിച്ചതൊക്കെ അതേപോലെ അവിടെ സ്ഥാപിക്കണം. ഒരു മതവിഭാഗം എതിര്‍ക്കുന്നുവെങ്കില്‍ പ്രതിമ അവരുടെ മതത്തില്പ്പെട്ടയിടത്ത് സ്ഥാപിക്കേണ്ടതില്ല. ഇതൊരു മതേതരകാര്യമല്ലേ. അപ്പോള്‍ മതേതര രീതികളാണ് നടപ്പാക്കേണ്ടത്. തുഞ്ചത്ത് ആചാര്യനോട് എതിര്‍പ്പുണ്ടെങ്കില്‍ പിന്നെ ആ പേരുപോലും ഉപയോഗിക്കരുത്. അല്ലാതെ ആചാര്യന്റെ പേരുപയോഗിക്കുകയും, അദ്ദേഹത്തിന്റെ ആചാര സവിശേഷതകളെ പുറത്താക്കുകയും ചെയ്യുന്ന രീതി ശരിയല്ല. തുഞ്ചന്റെ പേര് ഉപയോഗിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മതാചാരത്തേയും അംഗീകരിക്കുന്ന തുഞ്ചന്റെ പ്രതിമ, വേണ്ട തുഞ്ചന്‍ ആരാധിച്ച മൂര്‍ത്തിയെ അവിടെ കാണാന്‍ പാടില്ല, തുഞ്ചന്റെ ഭക്തിസാഹിത്യത്തിന് സ്ഥാനില്ല ഇതൊക്കെയാണ് ഇന്ന് തുഞ്ചന്‍ പറമ്പിലെ അവസ്ഥ. കേരളീയ ജീവിതത്തില്‍ പൊതുവെ സംഭവിച്ച മൂല്യത്തകര്‍ച്ചയുടെ പ്രതിഫലനമായേ ഇതിനെ കാണാനാവൂ. തുഞ്ചന്റെ പ്രതിമയെയും അദ്ദേഹത്തിന്റെ മൂര്‍ത്തിയേയും അദ്ദേഹത്തിന്റെ ആചാരാനുഷ്ഠാനങ്ങളെയും ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുത കാണിക്കാന്‍ തയ്യാറാകണം. മുസ്ലിങ്ങള്‍ ആവശ്യപ്പെട്ടിട്ടൊന്നുമല്ല ഇതൊന്നും ചെയ്യുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ അവരെ പ്രീണിപ്പിക്കുകയാണ് ചിലര്‍. ഇത് ശരിയല്ല. ഇത് സമ്മതിച്ചുകൊടുക്കാന്‍ പാടില്ല.”
(കേസരി’ വാരിക 2012-മാര്‍ച്ച് 11)
മലപ്പുറം ജില്ലയിലെ തിരൂര്‍ നഗരത്തിലൂടെ കടന്നുപോകുന്ന ഒരു സഞ്ചാരിക്ക് അതിവിചിത്രമായ ഒരു കാഴ്ച കാണാനാകും. മഹാത്മാക്കളുടെ പ്രതിമകള്‍ സ്ഥാപിക്കപ്പെടുന്നതുപോലെ ഒരു വലിയ തൂലികയുടെ പ്രതിമ. പക്ഷേ തൂവലിന്റെ തൂലികക്കു പകരം ഒരു എഴുത്താണിയുടെയും എഴുതിയ പനയോലകളുടെയും ഒരു പച്ച തത്തയുടെയും രൂപങ്ങളാണ് അവിടെ സ്ഥാപിച്ചിരുന്നതെങ്കില്‍ കൂടുതല്‍ ഉചിതമായേനെ. കേരളീയ ജനതയെ ഉണര്‍ത്തിയ ഭാഷാ പിതാവായ തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കാന്‍ നിര്‍മിച്ച മണ്ഡപമായിരുന്നു യഥാര്‍ത്ഥത്തില്‍ അത്. എന്താണ് അതിന്റെ കഥ?
ഒരിക്കല്‍ തിരൂര്‍ നഗരസഭയും മലയാള മനോരമയും ചേര്‍ന്ന് തിരൂരില്‍ തുഞ്ചത്തെഴുത്തച്ഛന്റെ ഒരു പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചു. പ്രതിമയുടെ നിര്‍മാണം കഴിഞ്ഞു. പ്രതിഷ്ഠാദിനമടുത്തു. പക്ഷേ അവിടുത്തെ ജനങ്ങളുടെ എതിര്‍പ്പു മൂലമാണെന്നു പറയുന്നു, അവിടെ പ്രതിമ സ്ഥാപിക്കാനായില്ല! മുട്ടുശാന്തിക്കായിട്ടാണത്രേ ഒടുവില്‍ മലയാള മനോരമ നിര്‍മിച്ചുകൊടുത്ത തൂലികയുടെ പ്രതിമ അവിടെ സ്ഥാപിച്ചത്! എഴുത്തച്ഛന്റെ പ്രതിമ മൂടിപ്പൊതിഞ്ഞു കുറെക്കാലം ഒരു സര്‍ക്കാര്‍ റിക്കാര്‍ഡ് റൂമില്‍ കിടന്നു. പിന്നീട് എഴുത്തച്ഛന്റെ ആരാധകര്‍ അതേറ്റെടുത്തു വള്ളിക്കുന്ന് ഹൈസ്കൂള്‍ അങ്കണത്തില്‍ സ്ഥാപിക്കാനിടയായി. അന്നും തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ പ്രസിഡന്റ് എം.ടി. വാസുദേവന്‍ നായര്‍ തന്നെ. ഇക്കാര്യത്തില്‍ നഗരസഭയോ മലയാള മനോരമയോ എംടിയുടെ അഭിപ്രായം ആരാഞ്ഞോ? അറിയില്ല. തുഞ്ചത്തെഴുത്തച്ഛന്‍ അന്ന് തിരൂരില്‍ അവഹേളിക്കപ്പെട്ടതില്‍ എം.ടി. പ്രതികരിച്ചതായി ഓര്‍ക്കുന്നില്ല. തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ ചെയര്‍മാനെന്ന നിലയില്‍ തീര്‍ച്ചയായും ശക്തിയായി പ്രതികരിക്കേണ്ടതായിരുന്നില്ലേ? പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, അബ്ദു സമദ് സമദാനി, മലപ്പുറത്തുനിന്ന് പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ സ്വദേശി അഹമ്മദ്, മുസ്ലിംലീഗ് ഒരു മതേതര രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് അവകാശപ്പെട്ടുന്ന ലീഗ് പ്രസിഡന്റ് എന്നിവര്‍ വിചാരിച്ചാല്‍ തിരൂര്‍ നഗരസഭയിലെ ഒരു വാര്‍ഡിലെ അംഗങ്ങളുടെ എതിര്‍പ്പു മാറ്റാനാകുമായിരുന്നില്ലേ? ഇക്കാര്യത്തില്‍ എംടി അവരിലുള്ള തന്റെ സ്വാധീനത ഉപയോഗിക്കാതിരുന്നതെന്തുകൊണ്ട്?
ഉത്തരം കിട്ടാത്ത മൗനങ്ങള്‍
ഒരു ചോദ്യപേപ്പറിനെച്ചൊല്ലി പ്രൊഫ. ജോസഫിന്റെ കൈപ്പടം മതഭ്രാന്തര്‍ വെട്ടിമാറ്റിയപ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും നിലകൊള്ളുന്ന എംടി എന്തേ നിശ്ശബ്ദത പാലിച്ചു? കേരളത്തിലെ മനുഷ്യാവകാശക്കാരും വേണ്ടവിധം പ്രതികരിച്ചില്ല! പ്രൊഫസര്‍ക്ക് പെന്ഷന് പോലും നിഷേധിക്കപ്പെട്ടു. അതിദുഃഖിതയായി പ്രൊഫസറുടെ ഭാര്യ സലോമി ആത്മഹത്യ ചെയ്ത വാര്‍ത്ത കേരളത്തില്‍ പ്രതിഷേധത്തിന്റെ ഒരു കൊച്ചലപോലും ഉയര്‍ത്തിയില്ല എന്നത് വിസ്മയം തന്നെ! തുഞ്ചന്‍ സ്മാരക കമ്മിറ്റിയുടെ ചെയര്‍മാനായി എംടി വാഴുന്ന നാളില്‍ തന്നെയാണ് തിരൂരില്‍ എഴുത്തച്ഛന് അവഹേളിക്കപ്പെട്ടത്
കെ.പി.കേശവമേനോന്റെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു കോഴിക്കോട് സര്‍വകലാശാലയ്ക്ക് എഴുത്തച്ഛന്റെ പേരിട്ടു കാണണമെന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിനെങ്കിലും ആ പേരിട്ടു കാണണമെന്നും അദ്ദേഹം കൊതിച്ചു. പക്ഷേ കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ അതൊന്നും നടന്നില്ല. ഈ അവസരത്തില്‍ മറ്റൊരു സംഭവം ഓര്‍മവരുന്നു. കേരളത്തില്‍ പിറന്നു ഭാരതത്തോളം വരുന്ന അദ്ഭുത പ്രതിഭാസമായ ശങ്കരാചാര്യരെ ഒരു വിശിഷ്ട കേരളീയന് തന്നെ പരസ്യമായി അവഹേളിച്ച ദുഃഖകരവും അധിക്ഷേപാര്‍ഹവുമായ സംഭവം!
നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ഉദ്ഘാടനം ദിനം. കേന്ദ്രത്തിലെ വ്യോമയാന മന്ത്രി അന്ന് കര്‍ണാടകക്കാരനായ അനന്തകുമാര്‍. വേദിയില്‍ വച്ച് പരസ്യമായി അദ്ദേഹം വിനയപൂര്‍വം രാഷ്ട്രപതി കെ.ആര്.നാരായണനോട് വിമാനത്താവളത്തിന് ആദിശങ്കരന്റെ പേരിടണമെന്ന് അഭ്യര്‍ത്ഥിച്ചു. പക്ഷേ ഇറ്റലിക്കാരിയായ തന്റെ യജമാനത്തിയുടെയും, കേരളത്തിലെ ക്രിസ്തീയ മതമേലദ്ധ്യക്ഷന്മാരുടെയും പ്രീതി നേടാനായി അദ്ദേഹം അനന്തകുമാറിന്റെ അഭ്യര്‍ത്ഥന നിരസിച്ചു! കേരളത്തില്‍നിന്ന് പുറപ്പെടുന്ന ഒരു എക്സ്പ്രസ്സ് ട്രെയിനിന് ശ്രീനാരായണ ഗുരുദേവന്റെ പേരിടാന്‍ അന്നത്തെ റെയില്‍വെ മന്ത്രിയായിരുന്ന ഒ. രാജഗോപാല്‍ മുതിര്‍ന്നപ്പോള്‍ അതിനെ തടയാന്‍ മുന്‍പന്തിയിലെത്തിയത് ഹിന്ദുനാമധാരികളായ കപടമതേതരവാദികളായ കേരളത്തിലെ എംഎല്‍എമാരും എംപിമാരുമായിരുന്നു; രാഷ്ട്രീയ നേതാക്കളും.
നരേന്ദ്ര മോദിയെ താന്‍ കൊത്തിനുറുക്കുമെന്ന് ഉത്തര്‍പ്രദേശുകാരനായ അസംഖാന് എന്ന സമാജ്വാദി പാര്‍ട്ടി നേതാവിനു പറയാന്‍ സ്വാതന്ത്ര്യമുണ്ടെങ്കില് തീര്‍ച്ചയായും കൊടുങ്ങല്ലൂര്‍കാരന്‍ കമാലുദ്ദീന് എന്ന കമല്‍ എന്ന സിനിമാ ഡയറക്ടര്‍ക്കു നരേന്ദ്ര മോദിയെ നരാധമനെന്നു ആക്ഷേപിക്കാനുള്ള അവകാശം നാം അംഗീകരിച്ചേ തീരൂ! ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി കള്ളപ്പണക്കാര്‍ക്കും ഭീകരവാദികള്‍ക്കുമെതിരെ നടത്തിയ ശക്തമായ ഒരു കരുനീക്കമായിരുന്നു മോദിയുടെ നോട്ടു റദ്ദാക്കല്‍ പരിപാടി. അതിന്റെ പേരില്‍ ആദ്യമായി മോദിയെ തുഗ്ലക്ക് എന്നു വിശേഷിപ്പിച്ചത് വി.എസ്. അച്യുതാനന്ദനാണ്. പുളിച്ച രാഷ്ട്രീയം മാത്രം മനസ്സില്‍ തിളച്ചുമറിയുന്ന അദ്ദേഹത്തിന് അതേ പറയാനാകൂ. മോദി സര്‍ക്കാര്‍ നോട്ടു റദ്ദാക്കിയത് പ്രധാനമായും കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനാണെന്ന സിദ്ധാന്തം ഉന്നയിച്ച മാര്‍ക്സിസ്റ്റ് മന്ത്രി തോമസ് ഐസക്കിന്റെ ഒരു പുസ്തകം പ്രകാശിപ്പിക്കുമ്പോള്‍ എം.ടി. വാസുദേവന്‍ നായര്‍ നരേന്ദ്ര മോദിയെ തുഗ്ലക്ക് എന്ന് അവഹേളിച്ചു. ജ്ഞാനപീഠ ജേതാവായ എം.ടി. വാസുദേവന്‍ നായരെപ്പോലുള്ള ഒരു ഉന്നത സാഹിത്യകാരന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി ഇത്ര തരംതാഴേണ്ടതില്ലായിരുന്നു എന്നു പലര്‍ക്കും തോന്നി.
കര്‍മരംഗത്ത് കാപട്യവും ഇരട്ടത്താപ്പും പിന്തുടരുന്ന എംടിക്ക് ഇത്തരത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ നിന്ദിക്കാനുള്ള അര്‍ഹതയുണ്ടോ എന്ന സംശയമേ ബിജെപി ഉന്നയിച്ചിട്ടുള്ളൂ. അതിനെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും മനുഷ്യവികാരങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമെല്ലാമെതിരായ സംഘപരിവാറിന്റെ യുദ്ധപ്രഖ്യാപനമായും, ഫാസിസത്തിന്റെ വരവായും മറ്റും വ്യാഖ്യാനിക്കപ്പെട്ടത് വിചിത്രം തന്നെ. പെട്ടെന്ന് മയ്യഴിപ്പുഴയുടെ തീരത്തുനിന്ന് പടക്കളത്തിലേക്കു ചാടിവീണ ലെഫ്. ജനറല്‍ എം.മുകുന്ദന്റെ നേതൃത്വത്തില്‍ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റുകാരും പടയണി കൂട്ടിയില്ലായിരുന്നെങ്കില്‍ ഇതിനകം എംടി കേരള കല്ബുല്ഗിയുമോ അതല്ലെങ്കില്‍ കേരള പന്‍സാരയോ ആകുമായിരുന്നെന്നാണ് ദേശീയ പത്രങ്ങളും ചാനലുകളും ബഹുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്.
ആവിഷ്കാര സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി ഒരു എഴുത്തുകാരന് എന്ന നിലയില്‍ ധീരത കാട്ടേണ്ട ഒട്ടേറെ സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്. അന്ന് എം.ടി. വാസുദേവന്‍ നായര്‍ എടുത്ത നിലപാട് എന്തായിരുന്നു എന്ന് നമുക്ക് പരിശോധിക്കാം.
ഇന്ത്യാ ചരിത്രത്തിലെ കറുത്ത അദ്ധ്യായമെന്നു വിശേഷിപ്പിക്കുന്നതാണല്ലോ അടിയന്തരാവസ്ഥ. ഒ.വി. വിജയന് കാര്‍ട്ടൂണുകളിലൂടെയും കഥകളിലൂടെയും അതിനെ വിമര്‍ശിക്കാന്‍ ധൈര്യപ്പെട്ടു. പക്ഷേ എംടി എന്തു ചെയ്തു? ഒന്നും ചെയ്തില്ല. കണ്ടില്ലെന്നു നടിച്ചു.
ലോകത്ത് മറ്റൊരു രാജ്യത്തും നിരോധിച്ചിട്ടില്ലാത്ത സല്മാന് റുഷ്ദിയുടെ ‘സാത്താന്റെ വചനങ്ങള്‍’ ഇന്ത്യയില്‍ നിരോധിച്ചപ്പോള്‍ ഒരു എഴുത്തുകാരനെന്ന നിലയിലും ഒരു വായനക്കാരനെന്ന നിലയിലും സര്‍ക്കാരിന്റെ ആ നടപടിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ധൈര്യപ്പെട്ടോ? അക്കാര്യത്തില്‍ കടുത്ത നിശ്ശബ്ദതയാണ് എംടി പാലിച്ചത്.
സ്വന്തം നാട്ടിലെ ഇസ്ലാമിക തീവ്രവാദികളില്‍ നിന്നുള്ള ഭീഷണിയെത്തുടര്‍ന്നാണ് തസ്ലീമ നസ്റിന് എന്ന ബംഗ്ലാദേശ് എഴുത്തുകാരി പശ്ചിമബംഗാളില്‍ അഭയം തേടിയത്. പശ്ചിമബംഗാളിലെ മുസ്ലിം തീവ്രവാദികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി മാര്‍ക്സിസ്റ്റ് മുഖ്യമന്ത്രി ബുദ്ധദേവ് അവരെ പശ്ചിമബംഗാളില്‍നിന്നു നാടുകടത്തിയപ്പോള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നവനെന്നു ഭാവിക്കുന്ന എംടി ആ നടപടിക്കെതിരെ ഒന്നും ശബ്ദിച്ചില്ല!
തസ്ലീമ നസ്റീനെ ഹൈദരാബാദിലെ ഒരു പുസ്തക പ്രകാശനവേളയില്‍ ഇസ്ലാമിക വര്‍ഗീയവാദികള്‍ അക്രമിക്കാനും കൊല്ലാനും ഒരിക്കല്‍ ശ്രമിക്കുകയുണ്ടായി. എഴുത്തുകാരനായ എംടി അന്നും മൗനവ്രതമാചരിച്ചു.
ക്ലാസ്സില്‍ പഠിപ്പിച്ചുകൊണ്ടിരിക്കെയാണ് പിഞ്ചുകുട്ടികളുടെ മുന്പില് കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ എന്ന രാഷ്ട്രീയ നേതാവിനെ മാര്‍ക്സിസ്റ്റുകാര്‍ സംഘം ചേര്‍ന്നു വെട്ടിക്കൊന്നത്. കോടതികള്‍ ശരിവച്ചിട്ടും കൊലയാളികള്‍ക്കു വധശിക്ഷ നടപ്പിലായില്ല. സുപ്രീംകോടതിയില്‍ പോയി ലക്ഷങ്ങള്‍ വിതറി അവരെ വിടുവിക്കുവാന്‍ പാര്‍ട്ടിക്കു കഴിഞ്ഞു. ആ കൊലയാളികളെ രക്തഹാരങ്ങളണിയിച്ചു കൊല നടത്തിയ അതേ ക്ലാസ് മുറിയിലേക്കു ആരവങ്ങളോടെ ആനയിച്ച് ആഹ്ലാദിച്ച ഒരു പാര്‍ട്ടിയുടെ പൈശാചികത കണ്ട് അന്ന് സാംസ്കാരിക കേരളം ഞെട്ടി. പക്ഷേ മനുഷ്യസ്നേഹിയായ എംടി ഒന്നും പറഞ്ഞില്ല!!
മാറാട് കടപ്പുറത്ത് മതഭ്രാന്തര്‍ കൂട്ടക്കൊല നടത്തിയപ്പോഴും എംടി മഹാമൗനത്തിലായിരുന്നു. ആ കൊലയ്ക്കു പിന്നിലെ ഗൂഢാലോചനകളെപ്പറ്റിയും, അതിനു വിദേശത്തുനിന്നു ലഭിച്ച ധനസ്രോതസ്സിനെ സംബന്ധിച്ചും ഗൗരവപൂര്‍വം അന്വേഷണം നടത്താന്‍ വിധിയില്‍ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദത്തിനു വഴങ്ങി നല്ലവനെന്നു വാഴ്ത്തപ്പെടുന്ന അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണി കോടതിവിധി കാറ്റില്‍ പറത്തിയതിനെതിരെ എന്തുകൊണ്ട് എംടി ഒന്നും ശബ്ദിച്ചില്ല?
ഒരു ചോദ്യപേപ്പറിനെച്ചൊല്ലി പ്രൊഫ. ജോസഫിന്റെ കൈപ്പടം മതഭ്രാന്തര്‍ വെട്ടിമാറ്റിയപ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും നിലകൊള്ളുന്ന എംടി എന്തേ നിശ്ശബ്ദത പാലിച്ചു? കേരളത്തിലെ മനുഷ്യാവകാശക്കാരും വേണ്ടവിധം പ്രതികരിച്ചില്ല! പ്രൊഫസര്‍ക്ക് പെന്ഷന് പോലും നിഷേധിക്കപ്പെട്ടു. അതിദുഃഖിതയായി പ്രൊഫസറുടെ ഭാര്യ സലോമി ആത്മഹത്യ ചെയ്ത വാര്‍ത്ത കേരളത്തില്‍ പ്രതിഷേധത്തിന്റെ ഒരു കൊച്ചലപോലും ഉയര്‍ത്തിയില്ല എന്നത് വിസ്മയം തന്നെ!
തുഞ്ചന്‍ സ്മാരക കമ്മിറ്റിയുടെ ചെയര്‍മാനായി എംടി വാഴുന്ന നാളില്‍ തന്നെയാണ് തിരൂരില്‍ എഴുത്തച്ഛന് അവഹേളിക്കപ്പെട്ടത്. തിരൂരിലെ ഒരു വിഭാഗം ജനങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിനാല് തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ നിശ്ചിത സ്ഥാനത്തു പ്രതിഷ്ഠിക്കാനായില്ല. ഇക്കാര്യത്തിലും ഭീരുത്വം നിറഞ്ഞതും കുറ്റകരവുമായ നിശ്ശബ്ദതയാണ് എംടി കൈക്കൊണ്ടത്.
കെ.എസ്. വേണുഗോപാല്‍
9447278230
പ്രതികരിക്കാൻ ഇവിടെ എഴുതുക: