ന്യൂദല്‍ഹി : രാജ്യത്തെ പെട്രോള്‍ വീടുകളില്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ധനം വാങ്ങാന്‍ ആളുകള്‍ കൂടുതല്‍ താത്പ്പര്യം കാണിച്ചതോടെയാണ് പെട്രോളും ഹോം ഡെലിവറയി നടത്താന്‍ തീരുമാനിച്ചത്.
പെട്രേള്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്നത് സംബന്ധിച്ച് തീരുമാനം ഉടനുണ്ടാകും. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധന ക്ഷാമം ഒഴിവാക്കാനാണ് പുതിയ നടപടിയെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. നേരത്തെ ഡീസല്‍ ഇത്തരത്തില്‍ വിതരണം ചെയ്തിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഇന്ധന വിതരണം ചെയ്തു തുടങ്ങിയിരുന്നു.
ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണ ഉപഭോക്തൃ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. എന്നാല്‍ കൊറോണ വൈറസിനെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്ത് ഇന്ധന ആവശ്യകത 70 ശതമാനം വരെ കുറയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: