തിരുവനന്തപുരം: വിദേശത്തു നിന്നുള്ള വിമാന സര്‍വീസ് തുടങ്ങിയ ശേഷം ഇതു വരെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 18 വിമാനങ്ങളിലായി 3,168 യാത്രക്കാര്‍ എത്തി. ഏറ്റവും കൂടുതല്‍ പേര് എത്തിയത് ദുബായില്‍ നിന്നാണ് ആറ് വിമാനങ്ങളിലായി 1,082 യാത്രക്കാര്‍. മറ്റ് രാജ്യങ്ങളില്‍ നിന്ന് വന്നവരുടെ വിവരം:
അബുദാബി 4 വിമാനം, 719 യാത്രക്കാര്‍.
മസ്ക്കറ്റ് 3 വിമാനം, 544 യാത്രക്കാര്‍.
കുവൈറ്റ് 2 വിമാനം, 356 യാത്രക്കാര്‍.
ദോഹ 1 വിമാനം, 181 യാത്രക്കാര്‍.
ബഹ്റിന് 1 വിമാനം, 182 യാത്രക്കാര്‍.
മോസ്കോ 1 വിമാനം, 104 യാത്രക്കാര്‍.
ദുബായി, അബുദാബി, റിയാദ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ ഇന്ന് (മെയ് 31) രാത്രി എത്തും. യാത്രക്കാരെ സ്വീകരിക്കുന്നതിനും ആരോഗ്യ പരിശോധനക്കും വിപുലമായ സംവിധാനമാണ് വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ളത്. ആരോഗ്യ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, രോഗബാധയുള്ളവരുമായി ഇടപെട്ടവര്‍, കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ എന്നിവരെ ആശുപത്രിയിലേക്ക് മാറ്റും. മറ്റുള്ളവരെ ബന്ധപ്പെട്ട ജില്ലകളിലെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് അയക്കും. ഗര്‍ഭിണികള്‍, മുതിര്‍ന്നവര്‍ തുടങ്ങിയവരെ വീട്ടില്‍ നിരീക്ഷണത്തില്‍ അയക്കും. നെടുമങ്ങാട് ആര്.ഡി.ഒ. ജയമോഹനാണ് എയര്‍പോര്‍ട്ടിലെ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഡോ. അഞ്ജു കണ്മണി ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നു.
ഇന്ന് (മെയ് 31) എത്തുന്ന വിമാനങ്ങള്‍:
രാത്രി 9 ന് റിയാദില്‍ നിന്ന്, 333 യാത്രക്കാര്‍.
രാത്രി 10 ന് അബുദാബി, 180 യാത്രക്കാര്‍.
രാത്രി 11 ന് ദുബായി, 180 യാത്രക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: