തിരുവനന്തപുരം: രണ്ടാം മോദി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ യുവമോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡെസ്ക്. യംഗ് എന്റര്‍പ്രണറര്‍ ഇന്ത്യ എന്ന പേരില്‍ സംരംഭകര്‍ക്ക് അവരുടെ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരവുമാണ് ഡെസ്ക് ലക്ഷ്യമിടുന്നത്.
പദ്ധതി ഉദ്ഘാടനം ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് നിര്‍വഹിച്ചു. ജില്ലാട്രഷറര്‍ നിഷാന്ത് സുഗുണന്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അജേഷ്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എസ്. നന്ദു, ജില്ലാ ഭാരവാഹികളായ ആനന്ദ്, അഭിജിത് എച്ച്.എസ്. കവിത സുഭാഷ്, ശ്രീജിത്ത് പൂജപ്പുര, അഭിരാമി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: