നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയില്‍ കൊറോണ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. വിദേശത്തുള്ളവരുടെ മടങ്ങി വരവും, മറ്റു സംസ്ഥാനത്തു കുടിങ്ങി കിടന്നവരുടെ മടങ്ങിവരവുമാണ് ജില്ലയില്‍ കൊറോണാ ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കിയത്. രണ്ടാഴ്ചക്കുള്ളില്‍ വിദേശത്തു നിന്നും മറ്റുസംസ്ഥാനങ്ങളില്‍ നിന്നും മടങ്ങി എത്തിയ 46പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. നാഗര്‍കോവില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജില്‍ 62പേരാണ് ഇപ്പോള്‍ കോവിഡ് വാര്‍ഡില്‍ ചികിത്സയിലുള്ളത്. ഇതില്‍ 16 പേര്‍ക്കാണ് ജില്ലയില്‍ നിന്നും രോഗബാധയുണ്ടായത്. മറ്റുള്ളവര്‍ വിദേശത്തു നിന്നും വന്ന വരും, മറ്റു സംസ്ഥാനത്തു നിന്നും വന്നവരുമാണ്. ഇതിനോടകം 27 പേര് രോഗമുക്തി നേടി ഡിസ്ചാര്‍ജ് ചെയ്തു. ഇത് ജില്ലയില്‍ ആശ്വസത്തിന് വകനല്കുന്നു.
കന്യാകുമാരി ജില്ലാതിര്‍ത്തി ചെക്ക് പോസ്റ്റായ ആരുവാമൊഴിയില്‍ എത്താതെ അഞ്ചു ഗ്രാമം ഇടറോഡുവഴിയും, മറ്റു ഊടു വഴികളിലൂടെയും ആളുകള്‍ ജില്ലയില്‍ എത്തുന്നത് തടയാന്‍ കര്‍ശന പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. മദ്യഷാപ്പുകളും, വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചതും ജനങ്ങള്‍ യഥേഷ്ടം റോഡുകളില്‍ സഞ്ചാരം ആരംഭിച്ചതും ജില്ല സാധാര നിലയിലേക്ക് നീങ്ങുന്ന സൂചന നല്കുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം പേര് ജോലിക്ക് എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: