ന്യൂദല്‍ഹി: നാടുകളിലേക്ക് മടങ്ങുന്ന ഇതരസംസ്ഥാനത്തൊഴിലാളികളുടെ ചെലവ് വഹിക്കില്ലെന്ന് സംസ്ഥാനം. എവിടെ നിന്നുള്ള തൊഴിലാളികളാണോ ആ സംസ്ഥാനം ചെലവ് വഹിക്കണമെന്നാണ് കേരളത്തിന്റെ നിലപാട്. ഇതര സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട കേസ്സു പ്രീംകോടതിയില്‍ വരുമ്പോള്‍ ഈ നിലപാട് കൈക്കൊള്ളാനാണ് സര്‍ക്കാര്‍ തീരുമാനം.
കേരളത്തില്‍ നിന്ന് ആദ്യ നാളുകളില്‍ പോയ ഇതര സംസ്ഥാനത്തൊഴിലാളികളെ ആഘോഷപൂര്‍വം യാത്ര അയച്ച സംസ്ഥാന സര്‍ക്കാര്‍ പക്ഷെ തന്ത്രത്തില്‍ അവരില്‍ നിന്ന് യാത്രാക്കൂലി ഈടാക്കിയിരുന്നു. ഇതര സംസ്ഥാനത്തൊഴിലാളികളെ നാടുകളില്‍ മടക്കിയെത്തിക്കണമെന്നും അതിന് വരുന്ന ട്രെയിന്‍, ബസ് യാത്രക്കൂലി രണ്ടു സംസ്ഥാനങ്ങളും ചേര്‍ന്ന് വഹിക്കണമെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. യാത്ര തിരിക്കുന്ന സംസ്ഥാനവും എത്തുന്ന സംസ്ഥാനവും ചേര്‍ന്നാണ് ചെലവ് വഹിക്കേണ്ടത്.
ഈ പശ്ചാത്തലത്തിലാണ് ഒരു ചെലവും വഹിക്കാന്‍ സംസ്ഥാനം തയാറല്ലെന്ന നിലപാട് കൈക്കൊണ്ടത്. മാതൃ സംസ്ഥാനം ചെലവ് പൂര്‍ണമായും വഹിക്കണമെന്നാണ് കേരളം പറയുന്നത്.ഏറ്റവും കൂടുതല്‍ ശ്രമിക് ട്രെയിനുകള്‍ ഓടിച്ചത് യുപിയാണ്. മുഴുവന്‍ യാത്രകളുടെയും ചെലവ് അവര്‍ പൂര്‍ണമായും വഹിച്ചു.
കേരളത്തിന്റെ ആവശ്യ പ്രകാരം ശ്രമിക് ട്രെയിന്‍ റദ്ദാക്കി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടു നിന്ന് ഇന്നലെ രാത്രി ഒന്‍പതു മണിയോടെ യുപിയിലേക്ക് പോകേണ്ടിയിരുന്ന ശ്രമിക് ട്രെയിന്‍ കേരളത്തിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് റദ്ദാക്കി. റദ്ദാക്കാന്‍ കേരളം അഭ്യര്‍ഥിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല. എങ്കിലും യാത്രച്ചെലവ് സംസ്ഥാനം വഹിക്കണമെന്ന സുപ്രീംകോടതിയുടെ നിലപാടാണ് കാരണമെന്നാണ് സംശയം.
ട്രെയിനില്‍ പോകാന്‍ എത്തിയവരെ ഉദ്യോഗസ്ഥര്‍ മടക്കി അയച്ചു. അതേസമയം, എന്ജിന് തകരാന്‍ കാരണമാണ് റദ്ദാക്കിയതെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. 1200 ലേറെ ഇതര സംസ്ഥാനതൊഴിലാളികളാണ് ഈ ട്രെയിനില്‍ പോകേണ്ടിയിരുന്നത്. നേരത്തെ ഇതുപോലെ ഗുജറാത്ത്, യുപി, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പു
റപ്പെടേണ്ടിയിരുന്ന ശ്രമിക് എക്സ്പ്രസുകള്‍ കേരളത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ക്വാറന്റൈന് സൗകര്യമില്ലാത്തതിനാലാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കേരളം റെിയല്‍വേയോട് നിര്‍ദ്ദേശിച്ചിരുന്നത്.
പത്തനംതിട്ടയില്‍ പ്രതിഷേധം
പത്തനംതിട്ട: ഏനാത്ത് ബിസ്മി സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. പശ്ചിമ ബംഗാളില്‍ നിന്നുള്ള ഇരുനൂറ്റമ്പതോളം പേരാണ് പ്രതിഷേധിച്ചത്. പോലീസും റവന്യൂ ഉദ്യോഗസ്ഥരുമെത്തി ജൂണ്‍ അഞ്ചിനുള്ള ട്രെയിനില്‍ കയറ്റിവിടാമെന്ന് പറഞ്ഞാണ് അവരെ ശാന്തരാക്കിയത്. രണ്ടു മാസമായി വാടക കിട്ടാത്തതിനാല്‍ ഇവര്‍ താമസിക്കുന്ന സ്ഥലങ്ങളുടെ ഉടമകളാണ് ഇവരെ ഇളക്കിവിടുന്നുതന്നാണ് ആരോപണം.
പുല്ലാട്, ആനപ്പാറ എന്നിവിടങ്ങളിലും പ്രതിഷേധത്തിന് ശ്രമമുണ്ടായി. മിക്കവരും വീടുകള്‍ ഒഴിഞ്ഞുവന്നതിനാല്‍ ഇവര്‍ക്ക് ഇനി താമസിക്കാന്‍ സൗകര്യവുമില്ലാതായി. ആനപ്പാറയില്‍ സ്കൂള്‍ കെട്ടിടമാണ് ഇവര്‍ക്ക് താമസിക്കാന്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: