തിരുവനന്തപുരം : സംസ്ഥാനത്തെ ലോക്ഡൗണിലെ ഇളവുകള്‍ സംബന്ധിച്ച മാര്‍ഗ്ഗരേഖ നാളെ പുറത്തിറങ്ങും. സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ അന്തര്‍ സംസ്ഥാന യാത്രകളില്‍ ഇളവ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഉന്നതതല യോഗം ചേര്‍ന്ന് തീരുമാനിക്കും.
സമൂഹ വ്യാപനത്തിലേക്ക് വഴിവെയ്ക്കാത്ത വിധത്തില്‍ സംസ്ഥാനത്ത് ഇളവുകള്‍ വരുത്താനാണ് തീരുമാനം. അഞ്ചാം ഘട്ട ലോക്ഡൗണില്‍ ഘട്ടം ഘട്ടമായാണ് ഇളവുകള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അനുമതി വാങ്ങാതെ അന്തര്‍ സംസ്ഥാന യാത്ര ചെയ്യാന്‍ സാധിക്കില്ല, ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും, ആരാധനാലയങ്ങള്‍ തുറക്കാനുമെല്ലാം കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നുണ്ടെങ്കിലും അതെ പടി നടപ്പാക്കില്ല. ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച നടത്തിയശേഷം ഇതുസംബന്ധിച്ച് തീരുമാനമെടുക്കും.
ജൂണ്‍ ഒന്നു മുതല്‍ പ്രതിദിന ട്രെയിന്‍ സര്‍വീസുകളും പുനസ്ഥാപിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ കൊറോണ ഉള്ളതിനാല്‍ രോഗ വ്യാപനത്തിന് സാധ്യതയുണ്ട്. അതിനാല്‍ പാസില്ലാതെ ആര്‍ക്കും യാത്രാ ഇളവ് നല്കാന് സാധിക്കില്ല.
അതേസമയം ആരാധനാലയങ്ങള്‍ തുറക്കുന്നതിനായി സംസ്ഥാനം അനുമതി നല്‍കിയേക്കും. എന്നാല്‍ മതപരമായ ആഘോഷചടങ്ങുകള്‍ നടത്താന്‍ സാധിക്കില്ല. സാമൂഹിക അകലം പാലിച്ചുള്ള പ്രാര്‍ത്ഥനകള്‍ നടത്താന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: