പേരാമ്പ്ര: ചെങ്ങോട്ടുമല ഖനനത്തിനെതിരെ സമരം ചെയ്യുന്ന കോട്ടൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ ദിലീഷ് കുമാര്‍ ഉള്‍പ്പെടെ മൂന്നു പേരെ വീട്ടില്‍ കയറി അക്രമിച്ചവരെ സംരക്ഷിക്കുന്ന നടപടിയാണ് ബാലുശ്ശേരി പോലീസ് സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്ബാബു പറഞ്ഞു.
എല്ലാ പാര്‍ട്ടിയും ഉള്‍പ്പെട്ട ആക്ഷന്‍ കമ്മറ്റിയെ തകര്‍ത്ത് ഖനന വിരുദ്ധ സമരത്തിന്റെയും ആക്ഷന്‍ കമ്മറ്റിയുടെ കെട്ടുറപ്പ് നശിപ്പിക്കാനും സമരത്തെ നിര്‍വ്വീര്യമാക്കാനുള്ള ചിലരുടെ ഗൂഢാലോചനയാണ് സിപിഎം നേതാവിനെതിരെ ഇരുളിന്റെ മറവില്‍ പ്രത്യക്ഷപ്പെട്ട ലഘുലേഖ. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം നടത്താതെ സമരസമിതിക്കാര്‍ക്കെതിരെ കേസെടുത്ത നടപടി നീതിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ലഘുലേഖയുടെ പേര് പറഞ്ഞ് സമരസമിതി നേതാക്കള്‍ക്കു നേരെ നടന്ന അക്രമം ഡെല്‍റ്റ ഗ്രൂപ്പ് സ്പോണ്‍സേര്‍ഡ് അക്രമമാ ണെന്നും ഇത്തരം ഗുണ്ടായിസത്തെ പൊതുസമൂഹത്തെ ഉപയോഗിച്ച് നേരിടുമെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തില്‍ പരിക്കേറ്റ ദിലീഷിനെ പ്രകാശ്ബാബുവും സംഘവും സന്ദര്‍ശിച്ചു. ജയപ്രകാശ് കായണ്ണ, രാജേഷ് പുത്തഞ്ചേരി, മിഥുന് മോഹന്‍, ജുബിന്‍ ബാലകൃഷ്ണന്, പ്രതാപന് പനങ്ങാട്, കിഷോര്‍ പനങ്ങാട് തുടങ്ങിയവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: