പാനൂര്‍: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ നാടിന് സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, ഫയര്‍ ആന്റ് റസ്ക്യൂ, നഗരസഭ, കെഎസ്ഇബി ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ക്ക് സേവാഭാരതി ആദരവും സ്നേഹോപഹാരവും നല്കി. പാനൂര്‍ ഹെല്‍ത്ത് സെന്ററില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനില്‍ കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹരീഷ്കുമാര്‍ എന്നിവരെ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ജോയന്റ് സെക്രട്ടറി ടി.പി. രാജീവന് ആദരിച്ചു. ആശാ വര്‍ക്കര്‍മാര്‍ക്ക് ഉപഹാരം നല്കി.
സേവാഭാരതി മേഖലാ പ്രസിഡണ്ട് എം. വിജിത്ത് കുമാര്‍, സെക്രട്ടറി വി.പി. ജിതേഷ് എന്നിവര്‍ സംസാരിച്ചു. പാനൂര്‍ സിഐ ഇ.വി. ഫായിസ് അലി പോലീസുകാര്‍ക്ക് നല്കിയ ഉപഹാരം ഏറ്റുവാങ്ങി. ആര്‍എസ്എസ് പാനൂര്‍ഖണ്ഡ് സംഘചാലക് ടി. രാജശേഖരന് ഉപഹാരം നല്കി. പന്ന്യന്നൂര്‍ രാഘവന്, രാജേഷ് കൊച്ചിയങ്ങാടി എന്നിവര്‍ സംസാരിച്ചു. ഫയര്‍ ആന്റ് റസ്ക്യൂ ഉദ്യോഗസ്ഥര്‍ക്ക് ആര്‍എസ്എസ് ഖണ്ഡ് സഹസംഘചാലക് കെ. പ്രകാശന് മാസ്റ്റര്‍ ഉപഹാരം നല്കി. നഗരസഭ ജീവനക്കാര്‍ക്കുള്ള ഉപഹാരം ആര്‍എസ്എസ് ജില്ലാ സമ്പര്‍ക്ക പ്രമുഖ് എന്‍.കെ. നാണു മാസ്റ്ററില്‍ നിന്നും ചെയര്‍പേഴ്സണ്‍ കെ. സുവര്‍ണ്ണ ഏറ്റുവാങ്ങി.
കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സേവാഭാരതി മേഖലാ പ്രസിഡണ്ട് എം. വിജിത്ത് കുമാര്‍ ഉപഹാരം നല്കി. കൊല്ലമ്പറ്റ പ്രേമന്, ഇ. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. അണിയാരം ആരോഗ്യ കേന്ദ്രത്തിന് ആര്‍എസ് എസ് പാനൂര്‍ഖണ്ഡ് സേവാപ്രമുഖ് എന്‍.ടി. മനോജ് ഉപഹാരം നല്കി. വി.കെ. സ്മിന്‍തേഷ്, എ.കെ. സതീശന് എന്നിവര്‍ സംസാരിച്ചു.
35 ദിവസമായി പാനൂര്‍ നഗരത്തില്‍ സേവാഭാരതി നല്‍കിവരുന്ന സൗജന്യ ഭക്ഷണവും ചായവിതരണവും ഇന്നലെ താല്‍ക്കാലികമായി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആദരണം സംഘടിപ്പിച്ചത്. 10,200 പൊതിച്ചോറ് നല്‍കിയാണ് കോറോണക്കാലത്ത് പാനൂര്‍ മേഖലക്ക് സേവാഭാരതി ആശ്വാസമായത്. നിത്യേന മൂന്നുറിലേറെ പേര്‍ക്കാണ് ഭക്ഷണം നല്‍കിയിരുന്നത്. വൈകുന്നേരങ്ങളില്‍ 150 ഓളം പേര്‍ക്ക് സൗജന്യ ചായയും പലഹാരവും നല്‍കിയിരുന്നു. ഇന്ന് പാനൂര്‍ നഗരം സേവാഭാരതി പ്രവര്‍ത്തകര്‍ പൂര്‍ണ്ണമായും ശുചീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: