ചെന്നൈ: കൊറോണ വ്യാപനത്തെ തുടര്‍ന്ന് ജര്‍മനിയില്‍ കടുങ്ങിയ മുന്‍ ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന് ആനന്ദ് ഇന്ത്യയില്‍ തിരിച്ചെത്തി.
ബുന്ദസ്ലിഗ് ചെസ് ലീഗില്‍ കളിക്കാനായാണ് ആനന്ദ് ഫെബ്രുവരിയില്‍ ജര്‍മനിയിലേക്ക് പോയത്. മാര്‍ച്ചില്‍ തിരിച്ചെത്തേണ്ടതായിരുന്നു. പക്ഷെ കൊറോണ വൈറസ് വ്യാപിച്ചതോടെ ലോകത്തെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവച്ചു. കുടാതെ യാത്രനിയന്ത്രണവും നിലവില്‍ വന്നു. ഇതിനെ തുടര്‍ന്നാണ് ആനന്ദ് ജര്‍മനിയില്‍ കുടുങ്ങിയത്. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര തിരിച്ച ആനന്ദ് ഇന്നലെ ഉച്ചയ്ക്ക് 1.15 ന് ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു.
ആനന്ദ് ഏഴു ദിവസം ബെംഗളൂരുവില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറൈന്റനില്‍ കഴിയും. പരിശോധനയില്‍ കൊറോണ ഇല്ലെന്ന് തെളിഞ്ഞാല്‍ നാട്ടിലേക്ക് മടങ്ങാം. പിന്നീട് പതിനാല് ദിവസം വീട്ടില്‍ ക്വാന്റൈനില്‍ കഴിയണം. ആനന്ദ് തിരിച്ചെത്തിയെന്നും അദ്ദേഹം സുഖമായിരിക്കുന്നുയെന്നും അദ്ദേഹത്തിന്റെ ഭാര്യ അരുണ ആനന്ദ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: