ബീജിങ് :കൊറോണ വൈറസിനെതിരെയുള്ള വാക്സിനേഷന് ഈവര്‍ഷം അവസാനത്തോടെ പുറത്തിറക്കുമെന്ന് ചൈന. വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട മഹാമാരിക്കെതിരെയുള്ള പ്രതിരോധ മരുന്നുകള്‍ക്ക് ലോകവ്യാപകമായി പരീക്ഷണങ്ങള്‍ നടത്തി വരികയാണ്.
ചൈനീസ് സര്‍ക്കാര്‍ അധീനതയിലുള്ള പൊതുമുതല്‍ ഭരണ- മേല്‍നോട്ട സമിതിയാണ് ഈ വര്‍ഷം അവസാനത്തോടെ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യത്തോടെ മരുന്നുകള്‍ പുറത്തിറക്കുമെന്ന് അറിയിച്ചത്. രാജ്യത്തിന്റെ വിവിധ പരീക്ഷണ ശാലകളില്‍ ഇതിനായി ഗവേഷണം നടത്തി വരികയാണ്. ബീജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ട്സും ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പും ചേര്‍ന്ന് കണ്ടെത്തിയ വാക്സിന്റെ രണ്ടാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കി. ഇവയാണ് വിപണിയില്‍ ലഭ്യമാക്കുന്നതിനായി തയ്യാറെടുപ്പുകള്‍ നടത്തുന്നത്.
നിലവിലെ സാഹചര്യത്തില്‍ പൂര്‍ണ്ണമായും അണുവിമുക്തമാക്കിയാണ് വാക്സിന് നിര്‍മാണം നടത്തുന്നത്. ചൈനയിലെ അഞ്ച് കമ്പനികള്‍ വാക്സിന് വികസിപ്പിച്ചെടുത്ത് മനുഷ്യനില്‍ പരീക്ഷിക്കുന്നത് വരെ എത്തിയിട്ടുണ്ട്. ലോകത്ത് ആദ്യ കൊവിഡ് വാക്സിന് കണ്ടെത്താന്‍ ഈ ചൈനീസ് കമ്പനികള്‍ 24 മണിക്കൂറുമുള്ള മുഴുവന്‍ സമയ പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടത്തി വരുന്നത്.
നിര്‍വീര്യമാക്കിയ കൊറോണ വൈറസുകളെ ഉപയോഗിച്ചാണ് പരീക്ഷണം. വാക്സിന് കണ്ടെത്തിയാല്‍ മനുഷ്യരാശിയുടെ നന്മയ്ക്കായി ലോക മുഴുവന്‍ ഇത് വിതരണം ചെയ്യുമെന്ന് ചൈനീസ് പ്രസിഡന്റ് ഷിജിന്‍പിങ്ങും അറിയിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 10 മുതല്‍ 12 കോടി വരെ വാക്സിനുകള്‍ ഉത്പ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ചൈന വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: