മോദി സര്‍ക്കാര്‍ മതന്യൂനപക്ഷങ്ങള്‍ക്കായി അനേകം പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും മറ്റ് സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്. ആയിരം രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ വിദ്യാര്‍ത്ഥിയുടെ അക്കൗണ്ടിലേക്ക് നല്‍കുന്നുണ്ട്. പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ആയിരം രൂപയാണ് ഏറ്റവും കുറഞ്ഞ തുക. വരുമാന പരിധി ഒരു ലക്ഷം രൂപ. സിവില്‍ സര്‍വീസ് പരീക്ഷയില്‍ പ്രിലിമിനറി പാസാകുന്ന മതന്യൂനപക്ഷത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിക്ക് ഒരു ലക്ഷം നല്‍കും. വരുമാന പരിധി ആറ് ലക്ഷം രൂപ. ഗസറ്റഡ് പോസ്റ്റിലേക്ക് കോച്ചിംഗിന് പോകുന്ന ഉദ്യോഗാര്‍ത്ഥിക്ക് 50,000 രൂപയും ഗസറ്റഡ് അല്ലാത്ത് പോസ്റ്റിന് 25,000 രൂപയും നല്കുന്നു. പ്രൊഫഷനല്‍ കോഴ്സിന് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥിക്ക് 50,000 രൂപ സാമ്പത്തിക സഹായം. വരുമാന പരിധിയുണ്ട്.
റിസര്‍ച്ചിനും എംഫില്ലിനും പഠിക്കുന്നവര്‍ക്ക് ഫെല്ലോഷിപ്പ്. സീനിയര്‍ റിസര്‍ച്ച് ഫെലോക്ക് ഒരു മാസം 28,000 രൂപയും ജൂനിയര്‍ ഫെലോക്ക് 25,000 രൂപയുമാണ്. അഞ്ച് വര്‍ഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് ഫെലോഷിപ്പാണ്. വരുമാന പരിധി രണ്ടര ലക്ഷം രൂപ. വിദേശത്ത് പിജിക്കും റിസേര്‍ച്ചിനും പോകുന്നവര്‍ക്ക് പലിശ ഇല്ലാതെ 20 ലക്ഷം രൂപയുടെ വായ്പ. വരുമാന പരിധി ആറ് ലക്ഷം രൂപ.
തൊഴിലധിഷ്ഠിത കോഴ്സ് പഠിക്കാന്‍ വിദേശത്ത് പോകുന്നവര്‍ക്ക് മൂന്ന് ശതമാനം പലിശയ്ക്ക് 30 ലക്ഷം രൂപ വായ്പ നല്കുന്നു. ഇതേ കോഴ്സുകള്‍ ഇന്ത്യയില്‍ പഠിക്കുന്നതിന് മൂന്ന് ശതമാനം പലിശയ്ക്ക് 20 ലക്ഷം രൂപ നല്കുന്നു. വരുമാന പരിധി ആറ് ലക്ഷം രൂപ.
കൂടാതെ സാമ്പത്തിക ശാക്തീകരണത്തിന് വേണ്ടി സ്കില്‍ ട്രെയിനിങ് സ്കീമുകളും നടപ്പിലാക്കുന്നുണ്ട്. ഒരു വ്യക്തിക്ക് ചുരുങ്ങിയത് ഇരുപതിനായിരം രൂപയും പരിശീലനവും നല്കുന്നു. ഈ പദ്ധതികള്‍ക്കായി കഴിഞ്ഞ ബജറ്റില്‍ 5029 കോടി രൂപയാണ് വകയിരുത്തിയത്. പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയില്‍ അനേകം പദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടേയും ഗര്‍ഭിണികളുടേയും സംരക്ഷണം, മദ്രസകളുടെ നവീകരണം, ഉര്‍ദു ഭാഷയ്ക്ക് പ്രോത്സാഹനം, കേന്ദ്ര-സംസ്ഥാന തസ്തികകളില്‍ ന്യൂനപക്ഷ പ്രാകിനിധ്യം, പ്രധാനമന്ത്രി ആവാസ് യോജനയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായി വിഹിതം എന്നിങ്ങനെ 14 മന്ത്രാലയങ്ങളുടെ കീഴില്‍ 1500 കോടി നീക്കി വച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താല്പര്യ പ്രകാരം 2018-2019 ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രമം. ഇതുപ്രകാരം ബ്ലോക്ക്, മുന്‍സിപ്പാലിറ്റി, ജില്ലാ ആസ്ഥാന ടൗണ്‍ എന്നിവിടങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ 25 ശതമാനമോ അതിലേറെയോ ഉണ്ടെങ്കില്‍ അവിടം ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശമായി തെരഞ്ഞെടുക്കും. ഇവ ഉള്‍പ്പെട്ട ജില്ലയെ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ല എന്നറിയപ്പെടും. അടിസ്ഥാന വികസനമാണ് ലക്ഷ്യം. പദ്ധതിയുടെ 60 ശതമാനം കേന്ദ്രം നല്‍കും. ന്യൂനപക്ഷ ക്ഷേമത്തിനായി 2019-2020 വര്‍ഷം 8000 കോടിയിലേറെ രൂപയാണ് 15 മന്ത്രാലയങ്ങള്‍ മാറ്റിവച്ചിട്ടുള്ളത്. 2013-2014 ഇത് 3500 കോടി മാത്രമായിരുന്നു.
അഡ്വ. ജോര്‍ജ്ജ് കുര്യന്
(ബിജെപി സംസ്ഥാന ജന. സെക്രട്ടറി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: