കൊയിലാണ്ടി: ശക്തമായ കാറ്റിലും മഴയിലും ഫൈബര്‍ വള്ളം തകര്‍ന്നു.ബുധനാഴ്ച വൈകിട്ട് കൊയിലാണ്ടി ഹാര്‍ബറില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയ വള്ളമാണ് തകര്‍ന്നത്.
വിരുന്നു കണ്ടിദാസന്റെ ഉടമസ്ഥതയിലുള്ള നകുലന് എന്ന വള്ളമാണിത്. വള്ളത്തിലുണ്ടായിരുന്ന വിരുന്നു കണ്ടി സാജു,രാജു,ചെറിയമങ്ങാട്,കബീര്‍,വേണു,എലത്തുര്‍ സ്വദേശി കുട്ടന് എന്നിവരെ രക്ഷപ്പെടുത്തി.കൊയിലാണ്ടിയില്‍ നിന്ന് തെക്ക് പടിഞ്ഞാറ് 55 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. ചാലിയം എന്ന ഫൈബര്‍ വള്ളമാണ് തോണിയിലെ അഞ്ചു പേരെയും രക്ഷപ്പെടുത്തിയത്.
വലയും നഷ്ടപ്പെട്ടു.എട്ട് ലക്ഷം രുപയുടെ നഷ്ടം കണക്കാക്കുന്നു. വള്ളത്തിന്റെ ഉടമസ്ഥര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് തീരദേശ ഹിന്ദു സംരക്ഷണ സമിതി അരയ സമാജം കൂട്ടായ്മ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: