നരേന്ദ്രമോദി രണ്ടാമതും ലോക്സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സമയം. 2014 ല്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നത്ര മോദി തരംഗം ഇപ്പോള്‍ പ്രകടമല്ലെന്ന് എതിരാളികള്‍. അപ്പോഴാണ് മോദിയുടെ മാസ് ഡയലോഗ്. ”പറഞ്ഞത് ശരിയാണ്, മോദി തരംഗം ഇപ്പോള്‍ രാജ്യത്തല്ല, ഓരോ വീട്ടിലുമാണ്”. അതെ, നരേന്ദ്രമോദി രണ്ടാം വട്ടം വിപ്ലവം കുറിച്ചത് വീടുകളില്‍ നിന്നാണ്. രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഒപ്പം നിന്നുകൊണ്ട്, അവരിലൊരാളായി.
അന്യ വീടുകളില്‍ പോയി കരിയും പുകയും ഏല്ക്കാതെ ഗ്യാസ് അടുപ്പിന്റെ സഹായത്താല്‍ വീട്ടുജോലി ചെയ്ത്തിരികെ സ്വന്തം വീട്ടിലെത്തി വിറക് അടുപ്പില്‍ നിന്ന് കരിയും പുകയും ഏറ്റ് മണിക്കൂറുകള്‍ പാചകത്തിനായി മാറ്റി വയ്ക്കേണ്ടി വന്ന പാവം വീട്ടമ്മമാര്‍ നിരവധിയുണ്ടായിരുന്നു ഇന്ത്യയില്‍. എന്നാല്‍ ഇപ്പോള്‍ അതെല്ലാം പഴങ്കഥ. പാചക വാതകം ഉപയോഗിക്കാന്‍ ഒരിക്കലും സാധിക്കില്ലെന്ന് കരുതിയ പാവപ്പെട്ടവരുടെ കുടുംബങ്ങളിലേക്കും അവരുടെ അധ്വാനഭാരം ലഘൂകരിച്ചുകൊണ്ട്, സമയം ലാഭിച്ചുകൊണ്ട് ഗ്യാസ് എത്തിച്ചു നല്കി. അവരുടെ ജീവിതത്തിലെ ഇരുള് അകറ്റിക്കൊണ്ട് വീടുകള്‍ വൈദ്യുതീകരിച്ചു. പ്രധാന് മന്ത്രി ഉജ്ജ്വല യോജന പദ്ധതി ആരംഭിച്ച് 35 മാസങ്ങള്‍ക്കകം 70 ദശലക്ഷം പാവപ്പെട്ട സ്ത്രീകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. സൗഭാഗ്യ പദ്ധതി പ്രകാരം രാജ്യത്ത് സമ്പൂര്‍ണ വൈദ്യുതീകരണം എന്ന നേട്ടം കൈവരിക്കാന്‍ സാധിച്ചു. ഓരോ വീട്ടിലേക്കും വൈദ്യുതി എത്തിയതോടു കൂടി പ്രകാകശമാനമായത് അവിടുത്തെ സ്ത്രീ ജീവിതം കൂടിയാണ്.
വനിതകളുമായി ബന്ധപ്പെട്ട സമസ്ത മേഖലകളിലും പരിവര്‍ത്തനം കൊണ്ടുവരുന്ന പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പെണ്‍കുട്ടിക്കളുടെ വിദ്യാഭ്യാസം, വിവാഹം, പ്രസവം ഉള്‍പ്പടെയുള്ള പലവിധ ആവശ്യങ്ങള്‍ക്കും സഹായകമാവുന്ന പദ്ധതികളാണ് ഇതില്‍ ശ്രദ്ധേയം. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കപ്പെട്ട ശൗചാലയങ്ങള്‍, വെളിയിടങ്ങളില്‍ പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ നിര്‍ബന്ധിതരായിരുന്ന അനവധി സ്ത്രീകള്‍ക്കാണ് യഥാര്‍ത്ഥത്തില്‍ അനുഗ്രഹമായത്. നാല് ലക്ഷത്തോളം സമൂഹ ശൗചാലയങ്ങളും ഏകദേശം ആറ് ലക്ഷം ശൗചാലയങ്ങള്‍ വീടുകളിലും നിര്‍മിക്കുവാന്‍ സാധിച്ചു എന്നത് എടുത്തുപറയേണ്ട നേട്ടമാണ്.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ബേട്ടി ബച്ചാവോ ബേട്ടി പഠാവോ യോജന പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. സുകന്യ സമൃദ്ധി യോജന പദ്ധതി പ്രകാരം പത്ത് വയസ്സ് കഴിയാത്ത പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് നിക്ഷേപം നടത്താം. പെണ്‍കുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഉന്നതവിദ്യാഭ്യാസം, വിവാഹം എന്നീ ആവശ്യങ്ങള്‍ക്ക് ഈ സമ്പാദ്യം ഉപകാരപ്പെടും.
എല്ലാ അര്‍ത്ഥത്തിലും പരിവര്‍ത്തനമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സമൂഹത്തില്‍ സ്ത്രീയുടെ അന്തസ് ഉയര്‍ത്തുന്ന നടപടികളും ഇതിനോടകം എടുത്തുകഴിഞ്ഞു. ഇതില്‍ മുസ്ലിം സമൂഹത്തില്‍ നില നിന്നിരുന്ന മുത്തലാഖ് പോലുള്ള അനാചാരം അവസാനിപ്പിക്കാനുള്ള പരിശ്രമം വിജയം കണ്ടത് മോദി സര്‍ക്കാരിന്റെ ചരിത്ര നേട്ടമാണ്. 2019 ല്‍ മുത്തലാഖ് അവസാനിപ്പിച്ചുകൊണ്ട് നിയമം പ്രാബല്യത്തില്‍ വന്നു. ഫോണിലൂടെ, കത്തിലൂടെ അങ്ങനെ നേരിട്ടും അല്ലാതെയും തലാഖ് ചൊല്ലി വിവാഹബന്ധം കാരണങ്ങളൊന്നുമില്ലാതെ വേര്‍പ്പെടുത്തി മുസ്ലിം യുവതികളുടെ ജീവിതം തന്നെ ഇരുട്ടിലാക്കുന്ന മുത്തലാഖ് സമ്പ്രദായം ഇന്ത്യയില്‍ നിന്നും തുടച്ചുനീക്കപ്പെടുമ്പോള്‍ ആ സമുദായത്തിലെ സ്ത്രീകള്‍ ഒന്നടങ്കം നന്ദി പറയുന്നത് നരേന്ദ്രമോദിയോടാണ്.
അമ്മയാകുന്ന വനിതാ ജീവനക്കാരോടുള്ള കരുതലാണ് മറ്റൊന്ന്. മാതൃത്വ ആനുകൂല്യ നിയമമനുസരിച്ച് 12 ആഴ്ചയായിരുന്നു മുന്‍കാലങ്ങളില്‍ പ്രസവാവധി ഉണ്ടായിരുന്നത്. ഇത് 26 ആഴ്ചയായി ഉയര്‍ത്തി. നവജാത ശിശുക്കളുടെ ആരോഗ്യ സംരക്ഷണവും ഇതിലൂടെ ലക്ഷ്യമിടുന്നു. ശമ്പളത്തോടെയുള്ള അവധിയാണിത്. സംഘടിത മേഖലയിലെ 18 ലക്ഷത്തോളം വനിതകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്ക്. പ്രധാനമന്ത്രി മാതൃ വന്ദന യോജന പദ്ധതി ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് ഗുണം ചെയ്യുന്നതാണ്. കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി പ്രകാരം ആദ്യ പ്രസവത്തിന് 6000 രൂപ ധനസഹായവും ലഭിക്കും.
അമ്മയ്ക്കും അച്ഛനും ഒരുപോലെ സന്തോഷം പകരുന്നതാണ് കുഞ്ഞിന്റെ ജനനം. ആ സന്ദര്‍ഭത്തില്‍ അച്ഛനും അവധി അനുവദിക്കുന്ന നിയമവും പ്രാബല്യത്തില്‍ വരുത്താനൊരുങ്ങുകയാണ് കേന്ദ്രം. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പുരുഷന്മാര്ക്ക് 15 ദിവസത്തെ പറ്റേണിറ്റി ലീവ് അനുവദിച്ചിട്ടുണ്ട്. ഇത് സ്വകാര്യ മേഖലയിലും നടപ്പാക്കുന്നതിനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. സ്ത്രീ സംരംഭകര്‍ക്ക് ഉണര്‍വേകുന്നതിനായി സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതി, മുദ്ര വായ്പ, സ്ത്രീകളുടേയും കുട്ടികളുടേയും രക്ഷയ്ക്കായി വണ്‍ സ്റ്റോപ്സെന്ററുകള്‍ തുടങ്ങി നിരവധി പദ്ധതികളാണ് കേന്ദ്രം വനിതകള്‍ക്കായി ആവിഷ്കരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: