ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷം പൂര്‍ത്തിയാകുന്ന 2022 ആകുമ്പോഴേക്കും എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യത്തോടെ നരേന്ദ്രമോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ആവാസ് യോജന. ഈ ദര്‍ശനം പൂര്‍ത്തീകരിക്കുന്നതിലേക്കായി പിഎംഎവൈ അര്‍ബനെന്നും, റൂറലെന്നും രണ്ട് പ്രധാന വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
സമ്പൂര്‍ണ്ണ നഗര ഇന്ത്യയെ ഉള്‍ക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ ഭവന പദ്ധതികളിലൊന്നാണ് 2015 ജൂണ്‍ 25 ന് പ്രവര്‍ത്തനമാരംഭിച്ച പ്രധാന്‍ മന്ത്രി ആവാസ് യോജന-അര്‍ബന്‍ (പിഎംഎവൈ-യു) മിഷന്‍. അനുവദിച്ച 1.03 കോടി വീടുകളില്‍ പിഎംഎവൈ-യു പ്രകാരം ഇതുവരെ 32.07 ലക്ഷം വീടുകള്‍ നിര്‍മിച്ച് വിതരണം ചെയ്തതായി ഭവന, നഗരകാര്യ മന്ത്രാലയം അറിയിച്ചു. 60.50 ലക്ഷം യൂണിറ്റുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 2019 ഡിസംബറില്‍ 6,70,239 വീടുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കി
, കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി ഈ പദ്ധതി പ്രകാരം ഇതുവരെ 63,676.50 കോടി രൂപയാണ് സഹായം നല്‍കിയിട്ടുള്ളതെന്ന് മന്ത്രാലയത്തിന്റെ ചുമതലയുള്ള ഹര്‍ദീപ് സിംഗ് പുരിപറഞ്ഞു.
പിഎംഐവൈ-ഗ്രാമീണ്‍ പദ്ധതി പ്രകാരം ഒരു വര്‍ഷത്തില്‍ പൂര്‍ത്തിയാക്കിയ വീടുകളുടെ എണ്ണത്തില്‍ നാലിരട്ടിയിലധികം വര്‍ദ്ധനവുണ്ടായിട്ടുണ്ട്, 2014 ലെ 11.95 ലക്ഷത്തില്‍ നിന്ന് 2018-19ല്‍ 47.33 ലക്ഷമായി ഉയര്‍ന്നു, എല്ലാവര്‍ക്കുമുള്ള ഭവന നിര്‍മ്മാണത്തോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയെയാണിത് സൂചിപ്പിക്കുന്നത്. 2014-15 മുതല്‍ 2017-18 വരെ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ മൊത്തം 1.07 കോടി ഗ്രാമീണ വീടുകള്‍ പൂര്‍ത്തിയായി. ഇതില്‍ 38.20 ലക്ഷം പ്രധാന്‍ മന്ത്രി ആവാസ് യോജന – ഗ്രാമിന്‍ (പിഎംഎവൈ-ജി) വീടുകളും 68.64 ലക്ഷം ഐഎവൈ വീടുകളും അനുവദിച്ചു. 2016-17 മുതല്‍ 2018- 19 വരെയുള്ള രണ്ടാം ഘട്ട പ്രകാരം ഒരു കോടി എന്ന ലക്ഷ്യത്തില്‍ 86.59 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി. 2019-20 മുതല്‍ 2021-22 വരെയുള്ള മൂന്നാം ഘട്ട പ്രകാരം, രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1.95 കോടി വീടുകളില്‍, 5,27,878 വീടുകള്‍ PMAY-G പ്രകാരം വിതരണം ചെയ്തു. മിഡില്‍ ഇന്‍കം ഗ്രൂപ്പിനായുള്ള ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം (സിഎല്‍എസ്എസ് ഫോര്‍ എംഐജി) പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 ഡിസംബര്‍ 31 ന് പ്രഖ്യാപിക്കുകയും നേരത്തെ 2019 മാര്‍ച്ച് വരെ രണ്ടുതവണ നീട്ടുകയും ചെയ്തിരുന്നു.
ഏകദേശം 5.8 ലക്ഷം മുതിര്‍ന്നപൗരന്മാര്‍, 2 ലക്ഷം നിര്‍മ്മാണ തൊഴിലാളികള്‍, 1.5 ലക്ഷം ഗാര്‍ഹികതൊഴിലാളികള്‍, 1.5 ലക്ഷം കരകൗശലത്തൊഴിലാളികള്‍, 0.63 ലക്ഷം ഭിന്നശേഷിക്കാര്‍, 770 ഭിന്നലിംഗക്കാര്‍, 500 രോഗികള്‍ എന്നിവരുള്‍പ്പെടുന്ന വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്ക് ആവാസ് യോജനയില്‍ പ്രാധിനിത്യം ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഭവന, നഗരകാര്യസെക്രട്ടറി ശ്രീദുര്‍ഗാ ശങ്കര്‍ മിശ്ര അറിയിച്ചു. സ്ത്രീശാക്തീകരണം ഈ പദ്ധതിയില്‍ അന്തര്‍ലീനമായിട്ടുള്ളതാണ്, അതുകൊണ്ടുതന്നെ വീടുകളുടെ ഉടമസ്ഥാവകാശം കുടുംബത്തിലെ മുതിര്‍ന്ന വനിതയുടെയോ അല്ലെങ്കില്‍ സംയുക്ത പേരിലോ ആണ് നല്‍കുന്നത്.കൂടാതെ പി.എം.എ.വൈക്ക്(നഗരം) കീഴില്‍ 1.20 കോടി തൊഴിലുകള്‍ ഇതിനകം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: