മലയിന്‍കീഴ്: വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ സേവാഭാരതി നടത്തിവരുന്ന കൊറോണ പ്രതിരോധ, സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാസ്ക്കുകള്‍ നിര്‍മിച്ച് വിതരണം ചെയ്തു. പഞ്ചായത്തിലെ ഈഴക്കോട് വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കുമായി 1500 മാസ്ക്കുകളാണ് നല്‍കിയത്. വിളവൂര്‍ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അരവിന്ദ് മാസ്ക്ക് വിതരണം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വിനയന്, ആര്‍എസ്എസ് മലയിന്‍കീഴ് ഖണ്ഡ് സേവാപ്രമുഖ് കെ.എസ്. ഷിബു, മണ്ഡല് കാര്യവാഹ് വിഷ്ണു ചന്ദ്രന്, സേവാഭാരതി പ്രവര്‍ത്തകരായ റ്റി.പി. വിശാഖ്, സന്തോഷ്കുമാര്‍ എം., ആശിഷ്, ശരത് നേതൃത്വം നല്കി.
പ്രവര്‍ത്തകര്‍ സ്വന്തം വീടുകളില്‍ നിര്‍മിച്ച മാസ്ക്കുകളാണ് വിതരണം ചെയ്തത്. പോലീസ്സ്റ്റേഷന്, ആരോഗ്യകേന്ദ്രങ്ങള്‍, പഞ്ചായത്ത് ഓഫീസ് തുടങ്ങി പൊതുഇടങ്ങളിലെല്ലാം സേവാഭാരതി കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലായി മാസ്ക് വിതരണം നടത്തിയിരുന്നു. മൂന്നാംഘട്ടത്തിലാണ് ഗ്രാമവാസികള്‍ക്ക് മുഴുവന്‍ വിതരണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: