ന്യൂദല്‍ഹി : വാഗ്ദാനം നിറവേറ്റാന്‍ രണ്ടാം മോദി സര്‍ക്കാരിനായെന്ന് രാജ്യത്തെ ഭൂരിഭാഗം ജനങ്ങള്‍. ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ സാധാരണക്കാരായ ജനങ്ങള്‍ക്കായി നിരവധി പദ്ധതികള്‍കൊണ്ടുവന്ന് നടപ്പിലാക്കാനായെന്നും അഭിപ്രായ സര്‍വ്വേ. ശനിയാഴ്ച മോദി സര്‍ക്കാര്‍ രണ്ടാം ഊഴം ഒരു വര്‍ഷക്കാലം പൂര്‍ത്തീകരിക്കുമ്പോഴാണ് ഇത്.
കൊറോണ വൈറസ് പ്രതിരോധത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും ജനങ്ങള്‍ തൃപ്തരാണ് ലോക്കല്‍ സര്‍ക്കിള്‍സ് എന്ന സംഘടന നടത്തിയ ഓണ്‍ലൈന്‍ പരിശോധനയില്‍ പറയുന്നുണ്ട്. 62 ശതമാനം ആളുകളും മോദി ഭരണത്തില്‍ സംതൃപ്തരാണെന്നാണ് അറിയിച്ചിരിക്കുന്നത്.
മുത്തലാഖ് നിരോധനം, ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞത്, അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റിന്റെ രൂപീകരണം, ജമ്മുകശ്മീര്‍ സംസ്ഥാന പുനര്‍എകീകരണം എന്നിവയെല്ലാം മോദി സര്‍ക്കാരിന്റെ വാഗ്ദാന പാലനങ്ങളാണ്. കൂടാതെ മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച നിരവധി ജനക്ഷേമ പദ്ധതികളും ജനങ്ങളില്‍ സ്വാധീനം ചെലുത്തിയിരിക്കുന്നതായി സര്‍വ്വേ വ്യക്തമാക്കുന്നു.
മഹാമാരിക്കെതിരെ മോദി കാഴ്ചവെച്ച പ്രവര്‍ത്തനങ്ങളും ജനങ്ങളില്‍ താത്പ്പര്യം ഉളവാക്കി. കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ പാക്കേജ് ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് വിലയിരുത്തുന്നത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 10 ശതമാനം വരുന്നതായിരുന്നു പാക്കേജ്.
പ്രധാനമന്ത്രി കിസാന്‍ യോജന, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും പെന്‍ഷന്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ ശാക്തീകരണ നിയമം, എല്ലാവര്‍ക്കും വീട് ലക്ഷ്യമിട്ട് 25,000 കോടിയുടെ ഭവന പദ്ധതി, ബാലപീഡനം തടയാനുള്ള നിയമം എന്നിവ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചു. സംയുക്ത സേനാ മേധാവിയുടെ നിയമനം, ബോഡോ സമാധാന ഉടമ്പടി, റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം എന്നിവയും രാജ്യം ഏറ്റെടുത്ത തീരുമാനങ്ങളായിരുന്നു.
സര്‍വ്വേയില്‍ 10 ശതമാനം ആളുകള്‍ മാത്രമാണ് സര്‍ക്കാരിനെതിരെ പ്രതികരിച്ചത്. ബാക്കിയുള്ളവര്‍ക്ക് അഭിപ്രായമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: