പാറശ്ശാല: ദല്‍ഹിയില്‍ നിന്നെത്തിയ തമിഴ്നാട് സ്വദേശികളായ യാത്രക്കാര്‍ കളിയിക്കാവിള ചെക്ക്പോസ്റ്റില്‍ കുടുങ്ങി. ദല്‍ഹി തിരുവനന്തപുരം രാജധാനി എക്സ്പ്രസില്‍ ഇന്നലെ രാവിലെ തമ്പാനൂരിലെത്തിയ യാത്രക്കാരാണ് നാട്ടിലേക്കു കടക്കാനാകാതെ വലഞ്ഞത്.
രാവിലെ 7.30 ന് തമ്പാനൂരില്‍ നിന്നും കെഎസ്ആര്‍ടിസി യുടെ രണ്ടു കൊറോണ സ്പെഷ്യല്‍ ബസുകളിലാണ് ഇവരെ കളിയിക്കാവിളയിലെത്തിച്ചത്. 38 പുരുഷന്മാരും 17 സ്തീകളും നാലു കുട്ടികളുമടങ്ങുന്നതായിരുന്നു യാത്രക്കാര്‍. യാത്രക്കാരെ തമിഴ്നാട്ടിലേക്ക് പ്രവേശിപ്പിക്കാനും തുടര്‍യാത്രയ്ക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും മണിക്കൂറുകളാണ് തമിഴ്നാട് അധികൃതര്‍ എടുത്തത്. അത്രയും സമയം കുട്ടികളും ബാഗുകളുമായി പൊരിവെയിലത്തായിരുന്നു യാത്രക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: