ഉദുമ: വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇടത് സര്‍ക്കാര്‍ നടത്തുന്ന പകല്‍കൊള്ള അവസാനിപ്പിക്കണമെന്ന് ബിജെപി ജില്ലാ സെല്‍കോഡിനേറ്റര്‍ എന്‍.ബാബുരാജ് ആവശ്യപ്പെട്ടു. ലോക് ഡൗണ്‍ കാലത്ത് കേരളത്തിലെ ജനങ്ങളില്‍ മേല്‍ അടിച്ചേല്‍പ്പിച്ച വൈദ്യുതി ചാര്‍ജ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ ഉദുമ കെഎസ്ഇബി ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡ് 19 എന്ന മഹാമാരി മൂലം ജനങ്ങള്‍ പൊറുതി മുട്ടുമ്പോള്‍ അതില്‍ നിന്ന് ജനങ്ങളെ കരകയറാനാവശ്യമായ സഹായങ്ങള്‍ ചെയ്യേണ്ടതിന് പകരം സര്‍ക്കാര്‍ കൂനില്മേല്കുരുവെന്നപോലെ വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചുകൊണ്ട് പ്രഹരിക്കുകയാണ് ചെയ്യുന്നത്. ദുരന്ത നിവാരണ പട്ടികയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ലോക് ഡൗണ്‍ കാലത്തെ വൈദ്യുത ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കണമെന്ന് എന്‍.ബാബുരാജ് ആവശ്യപ്പെട്ടു. ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് വിനായക പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം വൈ.കൃഷ്ണദാസ്, ഉദുമ പഞ്ചായത്ത് വൈസ്പ്രസിഡന്റ്വിനയന് കോട്ടിക്കുളം, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന് ചാത്തങ്കൈ, സെക്രട്ടറി രാമകൃഷ്ണന് അച്ചേരി, മണ്ഡലം കമ്മറ്റി അംഗം വിശാലാക്ഷന് അമ്പാടി തുടങ്ങിയവര്‍ സംസാരിച്ചു. ഉദുമ പഞ്ചായത്ത് ജന.സെക്രട്ടറി മധു സൂധനന്‍ അടുക്കത്ത് വയല്‍ സ്വാഗതവും ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് തമ്പാന് അച്ചേരി നന്ദിയും പറഞ്ഞു.
മാവുങ്കാല്‍: മാവുങ്കാല്‍ കെഎസ്ഇബി സബ് ഡിവിഷന് ഓഫീസിന് മുന്നില്‍ ബിജെപി സംഘടിപ്പിച്ച ധര്‍ണ്ണ സമരം ജില്ല ജനറല്‍ സെക്രട്ടറി എ. വേലായുധന് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി.പത്മനാഭന് അധ്യക്ഷനായി. കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി ബിജി ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസാദ് മിഥില എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം വി മധു സ്വാഗതവും, സെക്രട്ടറി സുധാകരന് കൊള്ളിക്കാട് നന്ദി പറഞ്ഞു.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എം.ബല്‍രാജ് ഉദ്ഘാടനം ചെയ്തു. എസ്സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സികെ വല്സലന്, കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി പ്രശാന്ത് സൗത്ത്, മുന്‍സിപ്പല്‍ പ്രസിഡന്റുമാരായ എച്ച് ആര് ശ്രീധരന്, കൃഷ്ണന് അരയി, യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി ശരത്ത് മരക്കാപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ചിറ്റാരിക്കാല്‍: വൈദ്യുത ചാര്‍ജ് വര്‍ദ്ധനവിനെതിരെ ചിറ്റാരിക്കാല്‍ കെഎസ്ഇബി ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് സി.വി സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എന്‍.കെ ബാബു, ന്യൂനപക്ഷ മോര്‍ച്ച ജില്ല സെക്രട്ടറി ജോസഫ് പടിഞ്ഞാറേല്, മണ്ഡലം പ്രസിഡന്റ് തങ്കച്ചന്, സിജോ തെരുവപ്പുഴ, വിനോദ് ആയനൂര്‍, വിനീഷ് കമ്പലൂര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് തമ്പാന് അദ്ധ്യക്ഷത വഹിച്ചു.
കള്ളാര്‍: ബിജെപി കള്ളാര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വെദ്യുതി ചാര്‍ജ് കൊള്ളക്കെതിരേ രാജപുരം ഇലക്ടിക്കല്‍ സെക്ഷന്‍ ഓഫീസിന് മുമ്പില്‍ പ്രതിഷേധ സമരം നടത്തി. ഒബിസി മോര്‍ച്ച ജില്ല പ്രസിഡന്റ് കെ.പ്രേംരാജ് കാലിക്കടവ് ഉദ്ഘാടനം ചെയ്തു. ബിജെപി കള്ളാര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.വി മാത്യു അദ്ധ്യഷത വഹിച്ചു. കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡണ്ട് സി.ബാലകൃഷ്ണന് നായര്‍, കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോഹനന് എന്നിവര്‍ സംസാരിച്ചു. കള്ളാര്‍ പഞ്ചായത്ത് സെക്രട്ടറി എം.കൃഷ്ണകുമാര്‍ സ്വാഗതവും കോടോംബേളുര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് കെ.വിജയന് മുളവിനൂര്‍ നന്ദിയും പറഞ്ഞു.
ഭീമനടി: ഭീമനടി കെഎസ്ഇബി സെക്ക്ഷന് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ കിസാന്‍ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ബളാല്‍ കുഞ്ഞിക്കണ്ണന് ഉദ്ഘാടനം ചെയ്തു. ബിജെപി വെസ്റ്റ്എളേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എ.അപ്പുക്കുട്ടന് അധ്യക്ഷനായി. യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് സി.കെ.വിജേഷ്, സുരേഷ് കമ്മാടം, റെജി ഭീമനടി എന്നിവര്‍ പ്രസംഗിച്ചു.
കാലിക്കടവ്: ബിജെപിയുടെ നേതൃത്വത്തില്‍ കാലിക്കടവ് വൈദ്യുതി ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ബിജെപി സംസ്ഥാണ കൗണ്‍സില്‍ അംഗം ടി.കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. ജന: സെക്രട്ടറി എ.കെ.ചന്ദ്രന് അദ്ധ്യക്ഷനായി. ജില്ലാ കമ്മറ്റിയംഗം ശശിധരന് ചെറുകാനം, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസി: ഇ.രാമചന്ദ്രന്, കെ. കുഞ്ഞമ്പു തുടങ്ങിയവര്‍ നേതൃത്വം നല്കി.
നിലേശ്വരം: വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിന് എതിരെ ബിജെപി നീലേശ്വരം മുനിസിപ്പാലിറ്റി കെഎസ്ഇബി നീലേശ്വരം സെക്ഷന്‍ ഓഫീസില്‍ നടത്തിയ ധര്‍ണ്ണ മണ്ഡലം ജനറല്‍ സെക്രട്ടറി വെങ്ങാട് കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡന്റ് പി.വി.സുകുമാരന്‍, മണ്ഡലം കമ്മറ്റി അംഗം രാജന്, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സാഗര്‍ ചാത്തമത്, മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് വിജയന് പാണ്ടിക്കോട്, മുനിസിപ്പല്‍ സെക്രട്ടറി വി.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പൊയിനാച്ചി: ലോക്ക്ഡൗണ്‍ കാലത്തെ അമിത വൈദ്യുതി ചാര്‍ജിനെതിരെ ബിജെപി ചട്ടഞ്ചാല്‍ കെഎസ്ഇബി ഓഫിസിന് മുന്നിലും, കുറ്റിക്കോല്‍ കെഎസ്ഇബി ഓഫീസിന് മുന്നിലും ബിജെപി ധര്‍ണ്ണ നടത്തി.
ചട്ടഞ്ചാല്‍ നടന്ന ധര്‍ണ്ണ ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് കെ.ടി പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ് കൈന്താര്‍, വൈസ് പ്രസിഡന്റ് സദാശിവന് മണിയങ്കാനം, ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് മണികണ്ഠന് മണിയങ്കാനം, സെക്രട്ടറി ജയചന്ദ്രന് പൊയിനാച്ചി, നാരായണന് തൈര, വിനു കാവുംപള്ളം തുടങ്ങിയവര്‍ നേതൃത്വം നല്കി.
ബിജെപി കുറ്റിക്കോല്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അമിതമായ വൈദ്യുതി നിരക്കിനെതിരെതിരെ കെഎസ്ഇബി കുറ്റിക്കോല്‍ സെക്ഷന്‍ ഓഫീസ്ന് മുന്നില്‍ നടന്ന ധര്‍ണ്ണ ജില്ലാ സെക്രട്ടറി എന്‍.സതീഷ് ഉദ്ഘാടനം ചെയ്തു. ബിജെപി കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന് നമ്പ്യാര്‍, എസ്ടി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ചന്ദ്രന് സി, ബിജെപി മണ്ഡലം സെക്രട്ടറി രഞ്ജിനി ആര്, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സിന്ധു, മഹിളാ മോര്‍ച്ച ജില്ലാ കമ്മറ്റി അംഗം ധര്‍മാവതി പാലാര്‍, ബിജെപി പഞ്ചായത്ത് സെക്രട്ടറി രവീന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
രാജപുരം: വൈദ്യുത ചാര്‍ജ്ജില്‍ വരുത്തിയ വര്‍ദ്ദനവ് ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ബളാംതോട് കെഎസ്ഇബി ഓഫീസിന് മുന്നില്‍ സമരം നടത്തി. ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ഒ.ജയറാം മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗം പി.രാമചന്ദ്ര സറളായ, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.കെ സുരേഷ്, പഞ്ചായത്ത് സെക്രട്ടറി ഭാസ്ക്കരന്‍ കാപ്പിത്തോട്ടം, പഞ്ചായത്ത് കമ്മറ്റിയംഗം പ്രതീഷ് മാന്ത്രക്കളം, കര്‍ഷകമോര്‍ച്ച പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജയലാല്‍, യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ രതിഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: