കുമളി: രണ്ട് മാസത്തെ ഇടവേളക്ക് ശേഷം ഏലത്തിന്റെ ഇ-ലേലം വണ്ടന്മേട്ടില് വീണ്ടും ആരംഭിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള വ്യാപാരികള്‍ക്ക് കേരളത്തിലേക്ക് എത്തിചരാന് കഴിയാത്തതിനാല്‍ ഇടുക്കിയില്‍ നിന്നുള്ള കച്ചവടക്കാര്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്. 16200 കിലോ ഉത്പന്നം ആദ്യ ലേലത്തില്‍ വില്പനക്കെത്തിയിരുന്നു. 1769 രൂപ ശരാശരി വില രേഖപ്പെടുത്തിയ ഇടപാടുകളില്‍ 2410 രൂപയാണ് കൂടിയ വില്പന വിലയായത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ ഏജന്‍സികള്‍ ലേല വ്യാപാരത്തിന് തയ്യാറെടുത്തിട്ടുണ്ടെങ്കിലും തമിഴ്നാട്ടിലെ കച്ചവടക്കാര്‍ക്ക് കേരളത്തിലെത്താന്‍ അനുമതിയില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കാനിടയുണ്ട്. അതേ സമയം ഇവിടെ നിന്നുള്ള കച്ചവടക്കാര്‍ക്ക് തമിഴ്നാട്ടിലെ ബോഡി നായ്ക്കന്നൂരില്‍ വച്ച് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ തേനി ജില്ലാ ഭരണകൂടം തത്വത്തില്‍ അനുമതി നല്‍കിയതായി വിവരമുണ്ട്. അടുത്ത വാരം മുതല്‍ ഏലത്തിന്റെ പുതിയ വിളവെടുപ്പ് സീസണ് ആരംഭിക്കാനിരിക്കെ കോവിഡ് മൂലമുള്ള വ്യാപാര പ്രതിസന്ധി വിലയെ സാരമായി ബാധിക്കുമോയെന്ന ആശങ്കയിലാണ് ഏലം കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: