ന്യൂദല്‍ഹി: കൊറോണ വൈറസിനെതിരെ വാക്സിന് കണ്ടുപിടിക്കുക എളുപ്പമല്ലെന്നും രാജ്യത്ത് വിവിധയിടങ്ങളില്‍ വാക്സിനായുള്ള പ്രവര്‍ത്തനം ശക്തമായി പുരോഗമിക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്രോപദേഷ്ടാവ് പ്രൊഫ. കെ. വിജയരാഘവന്.
മരുന്നിനായി രാജ്യത്തെ ചെറുതും വലുതുമായ മുപ്പതോളം സ്ഥാപനങ്ങളില്‍ ഗവേഷണം നടക്കുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും പ്രതീക്ഷയര്‍പ്പിക്കാം. ഇരുപതിലധികം സ്ഥാപനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഗവേഷണശാലകള്‍ ശക്തമാണെന്നും ഫാര്‍മസികളില്‍ വിശ്വാസം അര്‍പ്പിച്ച് കൊറോണയ്ക്കെതിരെ പോരാടാമെന്നും നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍. കൊറോണയ്ക്കെതിരായ വിജയം വാക്സിനിലൂടെ രാജ്യത്തിന് നേടാനാകും. ഇന്ത്യയിലെ മരുന്ന് ഗവേഷണശാലകള്‍ ലോകത്തിന് മാതൃകയാണ്. രാജ്യത്തെ സാങ്കേതികവിദ്യ കൊറോണയ്ക്കെതിരായ പോരാട്ടം നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: