തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗവ്യാപനം ദേശീയ ശരാശരിയുടെ ഇരട്ടിയലധികം. ദേശീയ തലത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തിന്റെ വര്‍ധനവിന്റെ തോത് 4.14 ശതമാനമാണ്. കേരത്തില്‍ അത് 8.67 ശതമാനവും. രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് ദേശീയ തലത്തില്‍ 14 ദിവസം കൊണ്ടാണെങ്കില്‍ കേരളത്തില്‍ 12 ദിവസം മതി.
ഇന്നലെ രാജ്യത്ത് 3,266 പേര്‍ക്കു രോഗം ഭേദമായപ്പോള്‍ കേരളത്തില്‍ ഭേദമായത് മൂന്നു പേര്‍ക്കാണ്
രോഗവ്യാപന വേഗത കൂടുതലാണെങ്കിലും മരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണ് കേരളത്തില്‍. ദേശീയ നിരക്ക് 2.89 ശതമാനം. കേരളത്തില്‍ ഒരു ശതമാനത്തില്‍ താഴെ.
മികവു പറയാന്‍ കേരളത്തില്‍ മരണസംഖ്യ കുറച്ചു കാണിക്കുന്നു എന്ന ആരോപണം ഉണ്ട്. കണ്ണൂരില്‍ മരിച്ച മാഹി സ്വദേശിയുടേയും തിരുവന്തപുരത്ത് മരിച്ച തെലുങ്കാന സ്വദേശിയുടേയും പേരുകള്‍ കേരളത്തിന്റെ പട്ടികയില്‍ പെടുത്തിയില്ല. എന്നാല്‍ ഇതരസംസ്ഥാനങ്ങളില്‍ മരിച്ച മലയാളികളുടെ പേരുകല്‍ അതാത് സംസ്ഥാനങ്ങളുടെ പട്ടികയിലാണ് പെടുത്തിയത്. ഇതെ കുറിച്ച് ചോദിച്ചപ്പോള്‍ രോഗവും മരണവും മറച്ചുവെക്കാനാകുമോ എന്നു ചോദിച്ചൊഴിയുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്ത് കോവിഡ് രോഗികള്‍ 1,65,028 ആണ്. ചികിത്സയില്‍ ഉള്ളവര്‍ 86,110 പേരും. 67,691 പേര്‍ക്കാണു രോഗം ഭേദമായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,266 പേര്‍ക്കു രോഗം ഭേദമായി. രാജ്യത്തെ രോഗമുക്തി നിരക്ക് 42.75 ശതമാനമാണ്.
ഇതുവരെ 1088 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 526 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 1,15,297 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,14,305 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ആണ്. 992 പേര്‍ ആശുപത്രികളിലുമാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം ഭേദമായത് മൂന്നു പേര്‍ക്കുമാത്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക: