തിരുവനന്തപുരം: സ്ഥാനം ഒഴിയുന്ന ചീഫ് സെക്രട്ടറി ടോം ജോസിന് പുനര്‍നിയമനം നല്കാന് പിണറായി സര്‍ക്കാരിന്റെ ശ്രമം. 31-ന് വിരമിക്കുന്ന നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസിനെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. കൊറോണക്കാലത്തെ പുതിയ നിയമനം സര്‍ക്കാരിന്റെ ദൂര്‍ത്താണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിലവിലെ അഭ്യന്തര – വിജിലന്‍സ് സെക്രട്ടറി ബിശ്വാസ് മേത്തയെ നിയമിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് മെയ് 31-ന് വിരമിക്കുന്ന മുറയ്ക്ക് ബിശ്വാസ് മേത്ത അടുത്ത ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കും. ഇതിന് പിന്നാലെയാണ് ടോം ജോസിന് പുനര്‍നിയമനം നല്കാന് പിണറായി സര്‍ക്കാര്‍ ശ്രമം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: