ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഫ്ളൈ ഓവറിന് വീരസവര്‍ക്കറുടെ പേരിടുമെന്ന് യെദിയൂരപ്പ സര്‍ക്കാര്‍. യെലഹങ്കയിലെ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് റോഡില്‍നിന്നും 400 മീറ്റര്‍ നീളമുള്ള ഫ്ളൈ ഓവറിനാണ് സവര്‍ക്കറുടെ പേരിടാന്‍ കര്‍ണാടക തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, തീരുമാനത്തിനെതിരെ ജെഡിയുവും കോണ്‍ഗ്രസും രംഗത്തെത്തി. തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന ഉദ്ഘാടനം മറ്റൊരു ദിവസത്തേക്ക് മാറ്റി.
അതേസമയം, സ്വാതന്ത്ര്യസമര സേനാനിയായ വീര്‍സവര്‍ക്കറുടെ ജന്മവാര്ഷികത്തില് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രണാമമര്‍പ്പിച്ചു. വീര്‍ സവര്‍ക്കറുടെ 137-ാം ജന്മവാര്ഷികത്തില് ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അദ്ദേഹത്തിന് പ്രണാമം അര്‍പ്പിച്ചത്.
‘വീര്‍ സവര്‍ക്കറുടെ ജയന്തി ദിനത്തില്‍ അദ്ദേഹത്തിന്റെ ആത്മധൈര്യത്തിന് മുന്നില്‍ ഞാന്‍ ശിരസ് നമിക്കുന്നു. ധീരനായ അദ്ദേഹം സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളാകാന്‍ നിരവധി ആളുകള്‍ക്ക് പ്രചോദനമായി. സാമൂഹ്യ പരിഷ്കരണത്തിന് ഊന്നല്‍ നല്കിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും ഈ ജയന്തി ദിനത്തില്‍ ഞങ്ങള്‍ സ്മരിക്കുന്നു.’പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: