കൊച്ചി: കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലേക്കു റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച വായ്പാ തിരിച്ചടവു മോറോട്ടോറിയം എസ്ബിഐ അര്‍ഹതയുള്ള എല്ലാ ഇടപാടുകാര്‍ക്കും അവരുടെ അപേക്ഷയ്ക്കു കാത്തിരിക്കാതെ ബാധകമാക്കി.
കൂടാതെ ഇഎംഐ നീട്ടി വയ്ക്കുന്നതിന് ഇടപാടുകാരുടെ അനുമതിക്കായി അര്‍ഹതയുള്ള 85 ലക്ഷത്തിലധികം ഇടപാടുകാരുമായി ബാങ്ക് എസ്എംഎസുമായി ബന്ധപ്പെടുകയും താല്‍പ്പര്യമുണ്ടെങ്കില്‍ ഇഎംഐ നിര്‍ത്തിവയ്ക്കുവാന്‍ ആവശ്യപ്പെടുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
ബാങ്ക് അയയ്ക്കുന്ന എസ്എംഎസിന് ‘യെസ്’ എന്നു മറുപടി നല്കിയാല് മൂന്നു മാസങ്ങളിലെ തവണ തിരിച്ചടവു നീട്ടിവയ്ക്കും. തിരിച്ചടവു നീട്ടി വയ്ക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എസ്എംഎസ് ലഭിച്ച് അഞ്ചു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം.
മറുപടി നല്ക്കാത്തവരുടെ കാര്യത്തില്‍ നിലവിലുള്ള നടപടിക്രമം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: