ന്യൂദല്‍ഹി:ഊര്‍ജ മേഖലയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.സൗര ജല പമ്പുകള്‍ മുതല്‍ വികേന്ദ്രീകൃത സൗര ശീതീകരണ സംവിധാനം വരെയുള്ള കാര്‍ഷിക മേഖലയുടെ എല്ലാ വിതരണ ശൃംഖലകള്‍ക്കും സമഗ്രമായ സമീപനം സ്വീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഊര്‍ജ മന്ത്രാലയത്തിന്റെയും പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ മന്ത്രാലയത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തയയായിരുന്നു പ്രധാനമന്ത്രി
ഊര്‍ജ മേഖലയുടെ പ്രതിസന്ധികള്‍ക്കു പരിഹാരം കാണാനായി പുതുക്കിയ താരിഫ് നയം, വൈദ്യുതി (ഭേദഗതി) ബില്‍ 2020 എന്നിവ ഉള്‍പ്പെടെയുള്ള നയരൂപവല്ക്കരണത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു.
പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുമ്പോള്‍ ഉപയോക്താക്കളുടെ സംതൃപ്തിക്കു പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും ഊര്‍ജ മേഖലയുടെ സാമ്പത്തിക സുസ്ഥിരത മെച്ചെപ്പെടുത്തണമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഊര്‍ജ മേഖലയിലെ പ്രതിസന്ധികള്‍, പ്രത്യേകിച്ച് വൈദ്യുതി വിതരണത്തില്‍, വിവിധ പ്രദേശങ്ങളിലും സംസ്ഥാനങ്ങളിലും വ്യത്യസ്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരം എന്നതിലുപരി ഓരോ സംസ്ഥാനത്തിന്റെയും പ്രവര്‍ത്തന മികവു വര്‍ധിപ്പിക്കുന്നതിന് അതാതിടങ്ങളില്‍ വേണ്ട പരിഹാരം കാണാനുള്ള നടപടികള്‍ മന്ത്രാലയം കൈക്കൊള്ളണം.
ഡിസ്കോമുകള്‍ അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ആവര്‍ത്തിച്ച് പ്രസിദ്ധീകരിക്കുന്ന കാര്യം ഊര്‍ജ മന്ത്രാലയം ഉറപ്പുവരുത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. മറ്റുള്ളവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡിസ്കോമുകളുടെ പ്രവര്‍ത്തനം എങ്ങനെ വ്യത്യാസപ്പെട്ടിരുക്കുന്നുവെന്നു ജനങ്ങള്‍ക്കു മനസിലാകാന്‍ ഇക്കാര്യം സഹായിക്കും.
നവീനമായ പുരപ്പുറ സൗര മാതൃകയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. പുരപ്പുറ സൗരോര്‍ജ പദ്ധതിയിലൂടെ ഓരോ സംസ്ഥാനത്തും ഒരു നഗരമെങ്കിലും (തലസ്ഥാനം അല്ലെങ്കില്‍ ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്രം) പൂര്‍ണമായും സൗരോര്‍ജത്താല്‍ പ്രവര്‍ത്തിക്കുന്ന നഗരമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ലോഹക്കട്ടകള്‍, വേഫറുകള്‍, സെല്ലുകള്‍, മൊഡ്യൂളുകള്‍ എന്നിവയുടെ നിര്‍മാണത്തിനുള്ള ആവാസ വ്യവസ്ഥാ വികസനത്തിനും ഊന്നല്‍ നല്‍കുന്നത് മറ്റു പല നേട്ടങ്ങള്‍ക്കും പുറമെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹായിക്കും.
കാര്‍ബണ്‍ ന്യൂട്രല്‍ ലഡാക്കിനായുള്ള പദ്ധതികള്‍ വേഗത്തിലാക്കുന്നതിനും പ്രധാനമന്ത്രി താല്‍പ്പര്യം പ്രകടിപ്പിച്ചു. സൗരോര്‍ജവും കാറ്റില്‍ നിന്നുള്ള ഊര്‍ജവും ഉപയോഗിച്ച് തീരപ്രദേശങ്ങളില്‍ കുടിവെള്ള വിതരണത്തിന് ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: