ഝാര്‍ഖണ്ഡ്: പശ്ചിമ സിംഗ്ഭുമില്‍ നക്‌സല്‍ വെടിവയ്‌പ്പിനെതിരെ സിആര്‍പിഎഫും ജില്ലാ പോലീസ് സംഘവും സമ്യുക്തമായി നടത്തിയ പ്രതിരോധത്തില്‍ മൂന്നു നക്‌സലേറ്റുകളെ വധിച്ചു. ഇന്ന് രാവിലെ നാലരയോടെയാണ്. സുരക്ഷാ സേനയും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.
മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ മൂന്ന് നക്‌സലുകളെ വധിച്ചതായും ഒരാളെ പരിക്കുകളോടെ പിടിക്കൂടിയതായും ഓപ്പറേഷന്‍സ് ഐജി സാകേത് കുമാര്‍ സിംഗ് വ്യക്തമാക്കി. പ്രദേശത്തു നടത്തിയ തിരച്ചിലില്‍ എകെ 47 ഉള്‍പ്പെടെ നിരവധി ആയുധങ്ങള്‍ സുരക്ഷാ സേന കണ്ടെടുത്തതായും അദ്ദേഹം അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തിപ്പെടുത്തി. തിരച്ചില്‍ വിപുലീകരിച്ചതായും അധികൃതര്‍ പറഞ്ഞു. പശ്ചിമ ബംഗാളില്‍ ഒളുവില്‍ താമസിച്ചിരുന്ന നക്‌സലുകളാണ് മരിച്ചത്തെന്ന് സേന പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: