തിരുവനന്തപുരം: അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളെ പിന്തുണച്ച് അമേരിക്കയും ഇസ്രായേലും അടക്കം ലോകരാജ്യങ്ങള്‍ എത്തിയതോടെ വിഷയത്തില്‍ സംയമനത്തിന്റെ പാത സ്വീകരിച്ചിരിക്കുയാണ് ചൈന. ദേശീയമാധ്യമങ്ങളടക്കം ഇന്ത്യന്‍ നിലപാടുകള്‍ക്കും വാദങ്ങള്‍ക്കും വന്‍പ്രധാന്യം നല്‍കുമ്പോഴും കമ്യൂണിസ്റ്റ് ചൈനയോട് കൂറ് പുലര്‍ത്തുകയാണ് സിപിഎം മുഖപത്രം ദേശാഭിമാനി. ഇന്നത്തെ ദേശാഭിമാനി പത്രത്തില്‍ ചൈനയുടെ വാദങ്ങള്‍ക്ക് വന്‍പ്രധാന്യമാണ് നല്‍കിയിരിക്കുന്നത്. ഒപ്പം, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ത്യ അയല്‍ക്കാര്‍ക്ക് ഭീഷണിയാണെന്ന വാദവും പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ സ്ഥിതി സുസ്ഥിരവും നിയന്ത്രണവിധേയവുമാണെന്ന ചൈനയുടെ പ്രസ്താവനയാണ് വിഷയത്തില്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്ത. ഇതേവാര്‍ത്തകള്‍ പത്രത്തിന്റെ ഓണ്‍ലൈനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിഷയങ്ങള്‍ ചര്‍ച്ചകളിലൂടെയും കൂടിയാലോചനയിലൂടെയും പരിഹരിക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും ഉചിതമായ സംവിധാനങ്ങളും ആശയവിനിമയ മാര്‍ഗങ്ങളും ഉണ്ടെന്ന് ചൈനയുടെ വിദേശ മന്ത്രാലയ വക്താവ് ഷൗ ലിജ്യാന്‍ വാക്കുകള്‍ പത്രം ഉദ്ധരിച്ചിട്ടുണ്ട്. . അതിര്‍ത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചൈനയുടെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണ്. ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാറുകളും ചൈനയുടെ പ്രസിഡന്റ് ഷീ ജിന്‍പിങ്ങും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിലുണ്ടാക്കിയ സുപ്രധാനമായ സമവായവും അനുസരിക്കുകയാണ് തങ്ങള്‍. ഭൂപരമായ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനും അതിര്‍ത്തിപ്രദേശങ്ങളില്‍ സമാധാനവും സ്ഥിരതയും സംരക്ഷിക്കുന്നതിനും ചൈന പ്രതിജ്ഞാബദ്ധമാണെന്നും വാദമാണ് പത്രം നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് ആകട്ടെ പത്രത്തില്‍ കാണാനുമില്ല.
ഇതേ വാര്‍ത്തയ്‌ക്കൊപ്പം ചൈനയുടെ വാദങ്ങള്‍ ശരിയാണെന്നു തെളിയിക്കാനാണ് പാക് പ്രധാനമന്ത്രിയുടെ ഇന്ത്യ വിരുദ്ധ പരാമര്‍ശവും പത്രത്തിലുണ്ട്. പൗരത്വനിയമത്തിലൂടെ ബംഗ്ലാദേശിനും അതിര്‍ത്തി തര്‍ക്കങ്ങളിലൂടെ നേപ്പാള്‍, ചൈന, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കും ഗൂഢയുദ്ധങ്ങള്‍ക്ക് ഇന്ത്യ ശ്രമിക്കുകയാണെന്നും ട്വീറ്റുകളിലൂടെ ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തിയെന്നാണ് ദേശാഭിമാനി വാര്‍ത്ത.
അതേസമയം, ഇന്ത്യന്‍ അതിര്‍ത്തികളില്‍ ചൈന തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്നതിനിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരയോഗം വിളിച്ചിരുന്നു. ആഗോളതലത്തില്‍ ചൈനയ്‌ക്കെതിരെയുളള ശക്തമായ നീക്കമാണ് നടക്കുന്നത്. അമേരിക്ക നടത്തുന്ന ഈ നീക്കത്തിന് ഇസ്രയേല്‍ പരസ്യ പിന്തുണ നല്‍കിയിട്ടുണ്ട്. സുരക്ഷാ സാങ്കേതിക വിഷയങ്ങളില്‍ ചൈനയെ ഒരുകാരണവശാലും വിശ്വസിക്കരുതെന്ന അമേരിക്കന്‍ പ്രസ്താവനയ്‌ക്ക് ഇസ്രായേല്‍ പിന്തുണ പ്രഖ്യാപിച്ചു. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതോടെയാണ് ശക്തമായ നയപരിപാടികള്‍ വേഗത്തിലാക്കുന്നത്. മെയ് 13ന് ബീജിംഗുമായി ഇസ്രായേല്‍ ഉണ്ടാക്കാനുദ്ദേശിക്കുന്ന പ്രതിരോധ വാണിജ്യ കരാറുകളെപ്പറ്റി പുനര്‍ചിന്തനം വേണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അഭിപ്രായപ്പെട്ടിരുന്നു. അമേരിക്കയുടെ ചൈനയോടുള്ള നയം ഇസ്രായേല്‍ ബന്ധത്തിലും കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് നെതന്യാഹു ഭരണകൂടത്തിന്റെ പുതിയ നീക്കം. ഈ നീക്കങ്ങളെല്ലാം മുന്‍കൂട്ടി കണ്ടാണ് ഇന്ത്യന്‍ അതിര്‍ത്തിയിലെ പ്രകോപനം കമ്മ്യൂണിസ്റ്റ് ചൈന താത്കാാലികമായി ഉപേക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: