പന്തീരാങ്കാവ്: ഒളവണ്ണ പഞ്ചായത്ത് അധികൃതര്‍ തള്ളിയ ലോഡ് കണക്കിനുള്ള മാലിന്യകൂമ്പാരത്തിന് തീപിടിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ മീഞ്ചന്ത ഫയര്‍ഫോഴ്സ് മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ അണച്ചത്. ഇന്നലെ വൈകീട്ട് 3.30 ഓടെ കൈമ്പാലത്തെ ഭാരത് ഗ്യാസ് ഗോഡൗണിന് സമീപം വയല്‍ നികത്തിയുണ്ടാക്കിയ പറമ്പിലാണ് സംഭവം.
പ്ലാസ്റ്റിക്ക്, ബാഗുകള്‍, കിടക്കകള്‍ എന്നിവക്കെല്ലാം തീ പിടിച്ചതിനാല്‍ പ്രദേശമാകെ രൂക്ഷഗന്ധമായിരുന്നു. കഴിഞ്ഞ പ്രളയാനന്തരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രേഖരിച്ച അജൈവ മാലിന്യങ്ങളാണ് പഞ്ചായത്ത് അധികൃതര്‍ ഇവിടെ നിക്ഷേപിച്ചത്. പ്ലാസ്റ്റിക്കടക്കമുള്ള വിവിധ സാധനങ്ങള്‍ ഒരാള്‍ ഉയരത്തിലാണ് കൂട്ടിയിട്ടിരിക്കുന്നത്.
വര്‍ഷമൊന്ന് കഴിയാറായിട്ടും മാലിന്യങ്ങള്‍ നീക്കാനുള്ള ഒരു നടപടിയും പഞ്ചായത്ത് അധികൃതര്‍ സ്വീകരിച്ചിട്ടില്ല. മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ സി. ദിനേശ്കുമാറും സംഘവുമാണ് തീയണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: