വടകര: കോവിഡ് 19 കാലത്ത് പോലീസ് സേനയിലെ അംഗങ്ങള്‍ക്കുള്ള ഡ്യൂട്ടി സമയം സംബന്ധിച്ച് ഡിജിപി ഇറക്കിയ ഉത്തരവ് റൂറല്‍ പോലീസ് പരിധിയില്‍ പാലിക്കുന്നിലെന്ന ആക്ഷേപം ഉയരുന്നു. ഡിജിപി ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം ഒരാഴ്ച ഡ്യൂട്ടി പൂര്‍ത്തിയാക്കുന്ന സിവില്‍ പോലീസ് ഓഫീസര്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് തൊട്ടടുത്ത ഏഴു ദിവസം പൂര്‍ണ വിശ്രമം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പല സ്റ്റേഷനുകളിലും ഒരാഴ്ച കഴിഞ്ഞിട്ടും ഡ്യൂട്ടിക്കു വരാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് പരാതി ഉയരുന്നത്.
കോവിഡ് കാലത്തു പോലീസിനെ സംബന്ധിച്ചെടുത്തോളം ഡ്യൂട്ടി ഭാരത്താല്‍ വീര്‍പ്പുമുട്ടുകയാണ്. ക്വാറന്റൈന് കഴിയുന്നവരെ നിരീക്ഷിക്കാനും കല്യാണം, മരണാനന്തര ചടങ്ങുകള്‍ നടക്കുന്ന സ്ഥലത്തു കോവിഡ് ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന പരിശോധന, വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന വാഹന പരിശോധന, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ കേന്ദ്രങ്ങളില്‍ ഡ്യൂട്ടി, കട പരിശോധന തുടങ്ങി ഒട്ടനവധി ജോലികളാണ് പോലീസുകാര്‍ ചെയ്യേണ്ടത്. ഇതൊരു ജോലിഭാരം എന്ന് കരുതിയാണ് ഒരാഴ്ച വിശ്രമം അനുവദിച്ചത്.
എന്നാല്‍ ഒരാഴ്ച ജോലി കഴിഞ്ഞാലും പിന്നെയും ഡ്യൂട്ടിക്കിടുന്ന പ്രവണത റൂറല്‍ പരിധിയിലെ പലസ്റ്റേഷനുകളിലും വര്‍ദ്ധിച്ചിരിക്കുകയാണ്. പോലീസ് സേനക്കിടയില്‍ ഉത്തരവ് ലംഘനം അമര്‍ഷം ഉയര്‍ത്തിയിരിക്കുകയാണ്. വയനാട് ജില്ലയില്‍ കോവിഡ് ഡ്യൂട്ടിക്കിടയില്‍ പോലീസിന് നേരിട്ട പ്രയാസങ്ങളാണ് ഈ ഒരു ഉത്തരവ് ഇറക്കാന്‍ പ്രേരിപ്പിച്ചതിനു പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: