കോഴിക്കോട്: അന്തര്‍സംസ്ഥാന യാത്രകള്‍ക്കായുള്ള സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശ പ്രകാരം രളത്തിനു പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ജില്ലാ കലക്ടര്‍ എസ്. സംബശിവ റാവു നിര്‍ദ്ദേശം നല്കി. ബസ്, ട്രെയിന്‍, വിമാനം എന്നിവ വഴി കേരളത്തിനു പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് ലക്ഷണങ്ങളില്ലെന്നു കാണിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള സാഹചര്യത്തിലാണിത്.
അന്തര്‍ സംസ്ഥാന യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഇത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റില്‍ കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടോ എന്നും കോവിഡ് 19 രോഗികളുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടോ എന്നും രേഖപ്പെടുത്തണം. സര്‍ട്ടിഫിക്കറ്റിനായി അപേക്ഷി ക്കുന്നവര് ഇക്കാര്യങ്ങള്‍ കാണിക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
ഇത്തരത്തില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന ആര്‍ക്കും അത് നിഷേധിക്കാതിരിക്കാന്‍ അതത് മെഡിക്കല്‍ ഓഫീസര്‍മാര്‍ ശ്രദ്ധിക്കണമെന്നും ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കേണ്ടതാണെന്നും കലക്ടര്‍ നിര്‍ദേശം നല്കി.യാത്ര ചെയ്യാനായി റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും നിശ്ചിതമാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്നവര്‍ക്ക് ഇവിട ങ്ങളില്‍ വെച്ച് മെഡിക്കല്‍ സ്ക്രീനിംഗ് നടത്തുന്നത് തിരക്ക് വര്‍ദ്ധിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും പ്രശ്നമാകുമെന്നതിനാലാണ് കലക്ടറുടെ നിര്‍ദ്ദേശം.കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ അന്തര്‍ സംസ്ഥാന യാത്രപാസ് ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനും ഈ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: