സിഡ്നി: ഇന്ത്യക്കെതിരായ പരമ്പരയിലെ ടെസ്റ്റ് മത്സരങ്ങളുടെ വേദി ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു. നാല് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റ്് ഡിസംബര്‍ മൂന്നിന് ബ്രിസ്ബേനില്‍ ആരംഭിക്കും.
ബോര്‍ഡര്‍- ഗാവസ്കര്‍ പരമ്പരയിലെ മറ്റ് മൂന്ന് ടെസ്റ്റുകള്‍ അഡ്ലെയ്ഡ് ഓവല്‍, മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്, സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ നടക്കും. അഡ്ലെയ്ഡില് ഡിസംബര്‍ പതിനൊന്ന് തുടങ്ങുന്ന രണ്ടാം ടെസ്റ്റ്് ഇന്ത്യയുടെ ആദ്യ എവേ ഡേ ആന്‍ഡ് നൈറ്റ്് ടെസ്റ്റായിരിക്കും. മൂന്നാം ടെസ്റ്റ് ബോക്സിങ് ഡേ ടെസ്റ്റും നാലാം ടെസ്റ്റ്് ന്യൂ ഇയര്‍ ടെസ്റ്റുമായിരിക്കും.
കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ ഓസീസ് പര്യടനം റദ്ദാക്കിയേക്കുമെന്ന് അഭ്യൂഹം ഉണ്ട്. ഓസ്ട്രേലിയ വിദേശികള്‍ക്ക് ആറു മാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇത് ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി 20 ലോകകപ്പിന് ഭീഷണിയാണ്. ഇന്ത്യയുടെ പര്യടനത്തിനും ഈ വിലക്ക് പ്രശ്്നമായേക്കും.
ടി 20 ലോകകപ്പ് മാറ്റിവച്ചാലും ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം നേരത്തെ നിശ്ചയിച്ചതുപോലെ നടക്കുമെന്ന്് ഒരു ബിസിസിഐ ഭാരവാഹി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: