പള്ളുരുത്തി: മണ്‍സൂണ്‍ കാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ചെല്ലാനത്തെ പ്രതിരോധ നീക്കങ്ങള്‍ പാളുന്നു. രണ്ടു ദിവസമായി ചെല്ലാനത്ത് കടല്‍ പ്രഷുബ്ധമാണ്. ഏഴു മീറ്ററോളമാണ് തിരമാലകള്‍ ഉയരുന്നത്. ഇന്നലെ രാവിലെ 11 ഓടെ വേലിയേറ്റ സമയത്ത് ആരംഭിച്ച കടലിളക്കം വൈകിട്ട് അഞ്ചുമണി വരെ നീണ്ടുനിന്നു. ബസാര്‍, കമ്പിനിപ്പടി, വേളാങ്കണ്ണി പ്രദേശങ്ങളില്‍ കടല്‍ ഭിത്തിയില്ലാത്തിടങ്ങളില് കൂടി കടല്‍ കരയിലേക്ക് കയറുകയാണ്.
ജിയോ ട്യൂബ് കടല്‍ഭിത്തി നിര്‍മാണത്തിനായി പുതിയ കരാര്‍ നല്‍കിയെങ്കിലും നിര്‍മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. കാലവര്‍ഷത്തിന് മുന്നോടിയായി പതിനായിരം മണല്‍ചാക്കുകള്‍ കടലേറ്റ പ്രദേശങ്ങളില്‍ നിരത്തുമെന്ന് പറഞ്ഞുവെങ്കിലും 50 ചാക്കു പോലും ഇതുവരെ സ്ഥാപിച്ചിട്ടില്ല.
31ന് അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊള്ളുമെന്ന അറിയിപ്പിനെ തുടര്‍ന്ന് ചെല്ലാനം തീരം കടുത്ത ഭീതിയിലാണ്. പതിവിന് വിപരീതമായി കടല്‍വെള്ളം വലിയതോതില്‍ ഉയരുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: