കൊച്ചി: ക്ഷേത്രസ്വത്ത് അന്യാധീനപ്പെടുത്താനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നോര്‍ത്ത് പറവൂരിലെ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍ ഓഫീസിനു മുന്പില് നടന്ന പ്രതിഷേധ സമരം ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം കെ.ആര്. രമേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്ര ഭൂമികള്‍ ദേവഹരിതം പദ്ധതിയുടെ മറവില്‍ അന്യാധീനപ്പെടുത്താനും ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വില്‍ക്കാനും ക്ഷേത്രങ്ങളില്‍ നടത്തുന്ന സപ്താഹവും നവാഹവും നിരോധിക്കാനുമാണ് ദേവസ്വം ബോര്‍ഡ് ഉത്തരവ് ഇറക്കിയത്. സംസ്ഥാന സമിതി അംഗം ആ.ഭാ. ബിജു മുഖ്യ പ്രഭാഷണം നടത്തി. എം.കെ. സജീവന്, പ്രകാശന് തുണ്ടത്തുംകടവില്‍, താലൂക്ക് സംഘടനാ സെക്രട്ടറി എം.എല്‍. സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: