പയ്യന്നൂർ: യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ ട്രഷറര്‍ മൊറാഴ പണ്ണേരിയിലെ വി. നന്ദകുമാറിന്റെ വാടക വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ ഡി വൈ എഫ് ഐ നേതാവായ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
കല്യാശേരി ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്തംഗം പി.പി ഷാജിര്‍, സുമന് ചുണ്ട, റിബിന് കോലത്തുവയല്‍, സബിന്‍ കണ്ണപുരം, സന്ദീപ് ചെക്കിക്കുണ്ട് എന്നീ ഡി വൈൈ എഫ് ഐ പ്രവർത്തകർക്കെതിരെ യാണ് കേസെടുത്തത്. നന്ദകുമാറിന്റെ വീടിന് നേരെ 25-ന് രാത്രി 10.20 നായിരുന്നു സ്റ്റീല്‍ ബോംബ് എറിഞ്ഞത്. . മാറ്റാങ്കീലിലെ ബി.ജെ.പി പ്രവര്ത്തകന് രതീഷ് പൂക്കോട്ടിയുടെ വീടിന് നേരെയും ബോംബെറിഞ്ഞിരുന്നു. നന്ദകുമാറിന്റെ വീടിന് നേരെ നടന്ന ബോംബാക്രമണത്തില്‍ സ്ഫോടനത്തിന്റെ ആഘാതത്തില്‍ വരാന്തയിലെ ഓടുകളും മുന്‍ഭാഗത്തെ ജനല്‍ ചില്ലുകളും തകര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: