ബെയ്ജിങ്/ന്യൂദല്‍ഹി: ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് പിന്തുണയുമായി അമേരിക്കയും ഇസ്രായേലും രംഗത്തെത്തിയതോടെ അതിര്‍ത്തിയില്‍ തങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ലെന്ന് വ്യക്തമാക്കി ചൈന. ഇന്ത്യന്‍ അതിര്‍ത്തിയിലെ അവസ്ഥ പൊതുവായി സുസ്ഥിരവും നിയന്ത്രണവിധേയവുമാണെന്നാണ് ചൈന വ്യക്തമാക്കി.
നിലവിലുണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഇരു രാജ്യങ്ങള്‍ക്കുമുണ്ട്. ലഡാക്കിലെ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ഇരു സൈന്യങ്ങളും നേര്‍ക്കുനേര്‍ നില്ക്കുന്ന പശ്ചാത്തലത്തില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇരുരാജ്യങ്ങളും നേരത്തെ എത്തിയ സുപ്രധാന സമവായത്തില്‍ പിന്തുടരുകയും ഒപ്പിട്ട കരാറുകള്‍ സുക്ഷമമായി പരിശോധിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍, ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ സുസ്ഥിരവും നിയന്ത്രണവിധേയവുമാണ്. വിദേശകാര്യ വക്താവ് അറിയിച്ചു. അമേരിക്കയും ഇസ്രയേലും ഇന്ത്യയുടെ നിലപാടുകള്‍ പിന്തുണച്ച് എത്തിയതോടെയാണ് ചൈന ഉള്‍വലിഞ്ഞത്.
ഇന്നലെ സൈന്യത്തിലെ എല്ലാ വിഭാഗങ്ങളോടും യുദ്ധസജ്ജമായിരിക്കാനും പരിശീലനം ഊര്‍ജിതമാക്കാനും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് നിര്‍ദേശം നല്‍കിയിരുന്നു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുക്കുമ്പോഴാണു ചിന്‍പിങ്ങിന്റെ ഈ ഉത്തരവ്.
ഇന്ത്യന്‍ അതിര്‍ത്തികളില്‍ ചൈന തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്നതിനിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അടിയന്തരയോഗം വിളിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് സൈനിക നേതൃത്വത്തിലുള്ളവരുമായി പ്രധാനമന്ത്രി ഉന്നത തല യോഗം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ത്യന്‍ അതിര്‍ത്തിക്കകത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ നടത്തരുതെന്ന നിലപാട് ചൈന എടുത്തതോടെയാണ് പ്രധാനമന്ത്രി വിഷയത്തില്‍ നേരിട്ട് ഏറ്റെടുത്തത്. യോഗത്തിന് പിന്നാലെ ചൈനീസ് അതിര്‍ത്തികളില്‍ ഇന്ത്യ സേനവിന്യാസം ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, ആഗോളതലത്തില്‍ ചൈനയ്ക്കെതിരെയുളള ശക്തമായ നീക്കമാണ് നടക്കുന്നത്. അമേരിക്ക നടത്തുന്ന ഈ നീക്കത്തിന് ഇസ്രയേല്‍ പരസ്യ പിന്തുണ നല്‍കിയിട്ടുണ്ട്. സുരക്ഷാ സാങ്കേതിക വിഷയങ്ങളില്‍ ചൈനയെ ഒരുകാരണവശാലും വിശ്വസിക്കരുതെന്ന അമേരിക്കന്‍ പ്രസ്താവനയ്ക്ക് ഇസ്രായേല്‍ പിന്തുണ പ്രഖ്യാപിച്ചു. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതോടെയാണ് ശക്തമായ നയപരിപാടികള്‍ വേഗത്തിലാക്കുന്നത്. മെയ് 13ന് ബീജിംഗുമായി ഇസ്രായേല്‍ ഉണ്ടാക്കാനുദ്ദേശിക്കുന്ന പ്രതിരോധ വാണിജ്യ കരാറുകളെപ്പറ്റി പുനര്‍ചിന്തനം വേണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അഭിപ്രായപ്പെട്ടിരുന്നു. അമേരിക്കയുടെ ചൈനയോടുള്ള നയം ഇസ്രായേല്‍ ബന്ധത്തിലും കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് നെതന്യാഹു ഭരണകൂടത്തിന്റെ പുതിയ നീക്കം. ഈ നീക്കങ്ങളെല്ലാം മുന്‍കൂട്ടി കണ്ടാണ് ഇന്ത്യന്‍ അതിര്‍ത്തിയിലെ പ്രകോപനം കമ്മ്യൂണിസ്റ്റ് ചൈന താല്‍ക്കാലികമായി ഉപേക്ഷിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: