തൊടുപുഴ: ക്വാറന്റൈന് ലംഘിച്ചതിന് കോലാനി സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. ഗോവയില്‍ നിന്ന് മൃതദേഹവുമായി എത്തിയ ആംബുലന്‍സ് ഡ്രൈവര്‍ ആണ് ക്വാറന്റൈനില്‍ പോകാതെ നഗരത്തില്‍ ഇറങ്ങി നടക്കുകയും, വീണ്ടും ആംബുലന്‍സും ആയി ബെംഗളുരുവിന് പോകുകയും ചെയ്തത്. ഗോവയില്‍ നിര്യാതനായ ആളുടെ മൃതദേഹം. കൊണ്ടു വരുന്നതിന് ആയി ഇക്കഴിഞ്ഞ 15ന് അവിടേക്ക് പോയി.
അവിടെ നിന്ന് 18ന് തിരികെ എത്തി. ഇയാള്‍ക്കൊപ്പം പോയ മറ്റൊരു ഡ്രൈവറും, മരിച്ച ആളുടെ ബന്ധുവും ആരോഗ്യ വകുപ്പ് നിര്‍ദേശ പ്രകാരം ക്വാറന്റൈനില്‍ പോയി. എന്നാല്‍ ഇയാള്‍ ഇതിന് കൂട്ടാക്കാതെ ചാഴികാട്ട് ആശുപത്രിക്ക് മുന്നിലെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ അടുക്കല്‍ എത്തുകയും ഒരു ഡ്രൈവറുടെ വീട്ടില്‍ കുട്ടിയുടെ ജന്മദിനത്തില് എത്തുകയും ചെയ്തു. മറ്റ് ആളുകളും ആയി ഇടപഴകുകയും ചെയ്തെന്നാണ് പരാതി. ക്വാറന്റൈന് നിര്‍ദേശം ലംഘിച്ച് കറങ്ങി നടന്നതിന് എതിരെ ആരോഗ്യ വകുപ്പും, ചില ഡ്രൈവര്‍മാരും പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇയാളുടെ പേരില്‍ പൊലീസ് കേസ് എടുത്തത്.
വണ്ണപ്പുറം സ്വദേശിയായ യുവാവിന്റെ മൃതദേഹം കൊണ്ടു വരുന്നതിന് ആയി ഇയാള്‍ കഴിഞ്ഞ ദിവസം ആംബുലന്‍സും ആയി ബെംഗളൂര്‍ക്ക് പോയിരിക്കുകയാണ.് ഇയാള്‍ തിരികെ വരുന്ന മുറയ്ക്ക് പിടികൂടി ക്വാറന്റൈനില്‍ ആക്കുമെന്ന് എഐ ബൈജു പി. ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: