അങ്കമാലി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആസ്ട്രേലിയയിലെ പോര്‍ട്ട് മാക്വറിയില് വച്ച് മരണപ്പെട്ട കിടങ്ങൂര്‍ കുന്നപ്പിള്ളി വീട്ടില്‍ വര്‍ഗീസ് മകന് മെജോ വര്‍ഗീസ് (36)ന്റെ മൃതദേഹം ഇന്നലെ രാവിലെ 11 മണിക്ക് അങ്കമാലി കിടങ്ങൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ സംസ്കരിച്ചു. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ആസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ യാത്രാ വിമാനത്തിലാണ് മൃതദേഹം എത്തിയത്.
പ്രാദേശിക ബിജെപി പ്രവര്‍ത്തകരുടെ ആവശ്യാനുസരണം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെയും സുരേഷ് ഗോപി എംപിയുടേയും ഇടപെടലാണ് കൊറോണ പശ്ചാത്തലത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനായത്. വി. മുരളീധരന്റെ ഇടപെടലിലൂടെ ഖത്തറില്‍ ജോലി ചെയ്യുന്ന മെജോയുടെ സഹോദരന് മെല്‍വിനേയും മരണാനന്തര കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനായി നാട്ടിലെത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: