മിലാന്: എസി മിലാന് സ്ട്രൈക്കര്‍ സ്ലാട്ടന് ഇബ്രാഹിമോവിച്ചിന് പരിശീലനത്തിനിടെ കാലിന് പരിക്കേറ്റതായി ക്ലബ്ബ് അറിയിച്ചു. പരിക്ക് ഇബ്രാഹിമോവിച്ചിന്റെ കരിയറിന് തിരിച്ചടിയാകുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഒരു പരിശോധന കൂടി കഴിഞ്ഞാലേപരിക്കിന്റെ സ്വഭാവം വ്യക്തമാകൂയെന്ന്് എസി മിലാന് ക്ലബ്ബ് വെളിപ്പെടുത്തി.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന്് സിരി എ മത്സരങ്ങള്‍ നിര്‍ത്തിവച്ചയുടനെ ഇബ്രാഹിമോവിച്ച് സ്വന്തം നാടായ സ്വീഡനിലേക്ക് പോയി. അടുത്തിടെയാണ് തിരിച്ചെത്തിയത്. ഇബ്രാഹിമോവിച്ച് ഈ സീസണില്‍ ഇത് വരെ മിലാനായി പത്ത് മത്സരങ്ങളില്‍ നാലു ഗോളുകള്‍ നേടി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ സ്ട്രൈക്കറായ ഇബ്രാഹിമോവിച്ച് ഡിസംബറിലാണ് എസി മിലാനില്‍ ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: