തിരുവനന്തപുരം: സംസ്ഥാനത്ത് 67 പേര്‍ക്കാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. 10 പേര്‍ക്ക് രോഗമുക്തി. സമ്പര്‍ക്കം മൂലം ഏഴു പേര്‍ക്ക് രോഗ്മുക്തി. 27 പേര്‍ വിദേശരാജ്യത്തു നിന്ന് വന്നവരാണ്. തമിഴ്‌നാട്-9, മഹാരാഷ്‌ട്ര-15, ഗുജറാത്ത്-5. 963 പേര്‍ക്ക് ഇതുവരെ രോഗം സ്ഥീരീകരിച്ചു. 415 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ളവര്‍ ഒരു ലക്ഷത്തി നാലായരത്തി മുപ്പത്തിനാലു പേരാണ്. ഒമ്പതു പുതിയ ഹോട്ട്‌സ്‌പോട്ടുകളുണ്ട്. പാലക്കാട് -29, കണ്ണൂര്‍-8 കോട്ടയം-6, മലപ്പുറം-5, എറണാകുളം-4, തൃശൂര്‍-4, കൊല്ലം-4, ആലപ്പുഴ-3, കാസര്‍ഗോഡ്-3 എന്നിങ്ങനെയാണ് കണക്ക്.
















