കൊച്ചി: ആലുവയില്‍ മിന്നല്‍ മുരളി എന്ന സിനിമക്കായ നിര്‍മിച്ച പള്ളിയുടെ മാതൃകയിലുള്ള സെറ്റ് ഒരു സംഘം സൗമൂഹ്യവിരുദ്ധര്‍ തകര്‍ത്ത സംഭവം സംഘപരിവാറിനു മേല്‍ കെട്ടിവയ്ക്കാന്‍ സിപിഎമ്മും ഡിവൈഎഫ്ഐ അടക്കം സംഘടനകള്‍ നടത്തിയ നീക്കം പൊളിഞ്ഞു. സംഭവത്തില്‍ ഒരു പങ്കുമില്ലെന്ന് ഹിന്ദു ഐക്യ വേദി വ്യക്തമാക്കിയിരുന്നു. എന്നിട്ടും സിപിഎമ്മും സൈബര്‍ സഖാക്കളും സംഭവത്തിന്റെ ഉത്തരവാദിത്വം സംഘപരിവാറിന് മേല്‍ കെട്ടിവയ്ക്കാനുള്ള ഗൂഢനീക്കമാണ് നടത്തിയത്. വിഷയത്തെ വര്‍ഗീയമായി മാറ്റാനുള്ള ശ്രമത്തിനുമേറ്റ തിരിച്ചടിയാണ് പുതിയ റിപ്പോര്‍ട്ടുകള്‍
എന്നാല്‍, മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്തത് ഗുണ്ടാ പിരിവ് നിരസിച്ചതിനുള്ള പ്രകോപനമെന്ന് അറസ്റ്റിലായ പ്രതി കാരി രതീഷ് എന്ന രതീഷ് മലയാറ്റൂര്‍ തന്നെ പോലീസിനോടു സമ്മതിച്ചു. മതവികാരം പറഞ്ഞാല്‍ കൂടുതല്‍ ആളുകളുടെ പിന്തുണയുണ്ടാകുമെന്ന് കരുതിയെന്നാണ് മൊഴി. അണിയറ പ്രവര്‍ത്തകരോട് പണം ആവശ്യപ്പെട്ടിരുന്നു. അത് നല്കാന് തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് സെറ്റ് പൊളിക്കാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ മൊഴി നല്‍കിയെന്ന് പൊലീസ് പറയുന്നു.
മുഖ്യപ്രതിയായ മലയാറ്റൂര്‍ സ്വദേശി രതീഷ് (കാരി രതീഷ്) എന്നറിയപ്പെടുന്ന രാഷ്ട്രീയ ബജ്റംഗ്ദള്‍ സംഘടനയുടെ ജില്ലാ വിഭാഗ് പ്രസിഡന്റ് അങ്കമാലിയില്‍ വച്ച് ഇന്നലെയാണ് അറസ്റ്റിലായത്. വിവിധ സിനിമാ സംഘടനകള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മറ്റൊരാളെ കൂടി സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് വിവരം.
സംഭവത്തിന്റെ ഉത്തരവാദിത്വം രാഷ്ട്രീയ ബജ്റംഗ്ദള്‍ പരസ്യമായി ഏറ്റെടുത്തിട്ടും അതു മൂടിവച്ചു സംഘപരിവാറിനെ സംഭവവുമായി കൂട്ടിക്കെട്ടാന്‍ ആണ് സംവിധായകന് ആഷിഖ് അബു ഉള്‍പ്പെടെ ശ്രമിച്ചത്. ഡിവൈഎഫ്ഐ പുറത്തിറക്കിയ പത്രിക്കുറിപ്പില്‍ പോലും സെറ്റ് പൊളിച്ചത് സംഘപരിവാറാണെന്നായിരുന്നു ആരോപിച്ചിരുന്നത്.
കഴിഞ്ഞ 73 വര്‍ഷമായി പെരിയാറിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന മണല്‍ തിട്ടയിലാണ് ശിവരാത്രി ആഘോഷം നടക്കുന്നത്. ഒരു ക്ഷേത്രവും അവിടെയുണ്ട്. ശിവരാത്രി ആഘോഷസമിതി എന്ന ഒരു രജിസ്ട്രഡ് സംഘടനയുടെ നേതത്വത്തിലാണ് ശിവരാത്രി ആഘോഷം നടത്തുന്നത്. അനധികൃതമായി കെട്ടിപ്പൊക്കിയ സെറ്റ് പൊളിച്ചു കളയാന്‍ മൂന്ന് ദിവസത്തെ സമയം ഇറിഗേഷന്‍ വകുപ്പ് അനുവദിച്ചിരുന്നു. ഇതോടെ ചൊവ്വാഴ്ചയ്ക്ക് ഉള്ളില്‍ പൊളിച്ചു മാറ്റാം എന്ന് ഉത്സവ കമ്മിറ്റിയെ സിനിമ പ്രവര്‍ത്തകര്‍ അറിയിക്കുകയും ചെയ്തു.
ഇതിനിടയില്‍ സെറ്റ് പൊളിച്ചടുക്കുകയും ഹിന്ദു സംഘടനകളെ പ്രതികൂട്ടിലാക്കുകയും ചെയ്തതിന് പിന്നില്‍ വന്‍ ഗൂഡാലോചന ഉണ്ടെന്ന് വ്യക്തമായിരുന്നു. ആലുവയില്‍ പള്ളി പൊളിച്ചു എന്ന നിലയിലായിരുന്നു പ്രചരണം. മുഖ്യമന്ത്രിയും വര്‍ഗീയമായിട്ടാണ് പ്രശ്നത്തെ സമീപിച്ചത്. സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ സര്‍ക്കാരിന്റെ മതേതരത്വം മുഖംമൂടിക്ക് മാറ്റ് കൂട്ടാന്‍ വേണ്ടിയുള്ള നീക്കയായിരുന്നു മുഖ്യമന്ത്രിയുടേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: