കാസര്‍കോട്: ജില്ലാ രൂപീകരണ വാര്‍ഷികത്തില്‍ രണ്ടു ലക്ഷം മാസ്കുകള്‍ വീടുകളിലെത്തിച്ച് ബിജെപി പ്രവര്‍ത്തകര്‍. ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ഇപ്രാവശ്യം ആഘോഷ പരിപാടികള്‍ മാറ്റി വച്ചാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപി ജില്ലാ ഘടകം ഇത്തരത്തില്‍ പരിപാടി സംഘടിപ്പിച്ചത്.
ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത് മുനിസിപ്പല്‍ പ്രദേശങ്ങളിലും മാസ്ക് വിതരണം നടന്നു. വാര്‍ഡുകളില്‍ പ്രത്യേകം സ്ക്വാഡുകള്‍ വീടുവീടാന്തരം കയറിയാണ് മാസ്ക് വിതരണം ചെയ്തത്. മാസ്ക് വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് നിര്‍വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സദാനന്ദ റൈ, സവിത ടീച്ചര്‍, ജില്ലാ സെക്രട്ടറി എന്‍ സതീഷ്, സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.ബാബുരാജ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ബദിയഡുക്ക: കാസര്‍കോട് നിയോജക മണ്ഡലം മാസ്ക് വിതരണത്തിന്റെ ഉദ്ഘാടനം ബദിയഡുക്കയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി സുധാമ ഗോസാഡ നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഹരീഷ് നാരമ്പാടി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറിമാരായ പി.ആര്.സുനില്‍ സ്വാഗതവും, സുകുമാരന്‍ കുതിരപ്പാടി നന്ദിയും പറഞ്ഞു. കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ മണ്ഡലം വൈസ് പ്രസിഡന്റ് രവി പൂജാരിയും, മൊഗ്രാല്‍പുത്തൂരില്‍ മഹിളാ മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് ഗീത ബാലനും, മധൂരില്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രാധാകൃഷ്ണ സുര്ലുവും, ബദിയഡുക്ക പഞ്ചായത്തില്‍ പട്ടികജാതി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി നാരായണ പെര്‍ഡാലയും, കുമ്പഡാജെയില്‍ സംസ്ഥാന സമിതിയംഗം എം.സജ്ജീവ ഷെട്ടിയും, ബെള്ളൂറില് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജയാനന്ദ കുളയും, ചെങ്കളയില്‍ ജില്ലാ കമ്മറ്റിയംഗം അഡ്വ.ഗണേഷും, കാറഡുക്കയില്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വസന്ത ഷെട്ടിയും മാസ്ക് വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു.
മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിലെ മാസ്ക് വിതരണോദ്ഘാടനം പുത്തിഗെയില്‍ ബിജെപി കോഴിക്കോട് മേഖലാ വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി നിര്‍വഹിച്ചു. മഞ്ചേശ്വരം പഞ്ചായത്തില്‍ മണ്ഡലം വൈസ് പ്രസിഡന്റ് പത്മനാഭ കടപ്പുറവും, വൊര്‍ക്കാടിയില്‍ ജില്ലാ കമ്മറ്റിയംഗം സദാശിവയും, പൈവളികെയില്‍ കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സദാശിവ ചേറാലും, എന്മകജെയില് ജില്ലാ വൈസ് പ്രസിഡന്റ് രൂപ വാണി.ആര്.ഭട്ടും, മംഗല്‍പ്പാടിയില്‍ സംസ്ഥാന സമിതിയംഗം വി.ബാലകൃഷ്ണ ഷെട്ടിയും, കുമ്പളയില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി മുരളീയാദവും പരിപാടി ഉദ്ഘാടനം ചെയ്തു.
ഉദുമ: മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷനില്‍ മാസ്ക് നല്‍കിക്കൊണ്ട് ഉദുമ മണ്ഡലത്തിലെ പരിപാടി മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു. ചെമ്മനാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മണികണ്ഠന് ചാത്തങ്കൈയും, ഉദുമയില്‍ വിനായക പ്രസാദും, പള്ളിക്കരയില്‍ മണ്ഡലം ട്രഷറര്‍ ഗംഗാധരന് തച്ചങ്ങാടും, പുല്ലൂര്‍ പെരിയയില്‍ ടി.വി.സുരേഷും, കുറ്റിക്കോലില്‍ ഗോപാലകൃഷ്ണന് പടുപ്പും, ബേഡഡുക്കയില്‍ ദാമോദരന്‍ കൂവാരയും, ദേലംപാടിയില്‍ പ്രദീപ് അഡൂരും, മുളിയാറില്‍ മധുവും മാസ്ക് വിതരണോദ്ഘാടനം നിര്‍വഹിച്ചു.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയോജക മണ്ഡലം മാസ്ക് വിതരണത്തിന്റെ ഉദ്ഘാടനം രാജപുരത്ത് മണ്ഡലം പ്രസിഡന്റ് എന്‍.മധു നിര്‍വഹിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ ജില്ലാ വൈസ് പ്രസിഡന്റ് എം. ബല്‍രാജും, അജാനൂര്‍ പഞ്ചായത്തില്‍ മണ്ഡലം വൈസ് പ്രസിഡന്റ് എ.പത്മനാഭനും, മടിക്കൈയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധനും, കോടോംബേളൂരില്‍ ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രേംരാജ് കാലിക്കടവും, കള്ളാറില്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.വി.മാത്യുവും, പനത്തടിയില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ.വേണുഗോപാലും, കിനാനൂര്‍ കരിന്തളത്ത് കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എ.വി.ദാമോദരനും മാസ്ക് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പനത്തടി പഞ്ചായത്ത് തല ഉദ്ഘാടനം ചെറുപനത്തടിയില്‍ കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ.വേണുഗോപാല്‍ നിര്‍വ്വഹിച്ചു. ടി.ആര്.രാജന്, പ്രദീഷ്, ഹനീഷ്, ഷണ്മുഖന് തുടങ്ങിയവര്‍ മാസ്ക് വിതരണത്തില്‍ പങ്കെടുത്തു.
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ മാസ്ക് വിതരണം വരക്കാട് വച്ച് മണ്ഡലം പ്രസിഡന്റ് സി.വി.സുരേഷ് ഉദ്ഘാടനം ചെയ്തു. നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി വെങ്ങാട്ട് കുഞ്ഞിരാമനും, വലിയ പറമ്പ് പഞ്ചായത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് എം.ഭാസ്കരനും, ചെറുവത്തൂരില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എ.കെ.ചന്ദ്രനും, ഈസ്റ്റ് എളേരിയില്‍ ജില്ലാ കമ്മറ്റിയംഗം എം.എന്‍.ഗോപിയും, തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് ഇ.രാമചന്ദ്രനും, വെസ്റ്റ് എളേരി വരക്കാട് മണ്ഡലം പ്രസിഡന്റ് സി.വി സുരേഷും, തൈക്കടപ്പുറം മുനിസിപ്പല്‍ പ്രസിഡന്റ് പി.വി സുകുമാരനും, പിലിക്കോട് കെ.ടി.മോഹനനും, പടന്നയില്‍ രമേശനും, മാസ്ക് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഇടുവുങ്കാല്‍: ഇടുവുങ്കാലില്‍ നടന്ന പരിപാടിയില്‍ വിദ്യാനികേതന്‍ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മാസ്കുകള്‍ കൈമാറി. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന് അധ്യക്ഷത വഹിച്ചു. വിദ്യാനികേതന്‍ സ്കൂള്‍ പ്രസിഡന്റ് ഭാസ്കരന് നായര്‍, സെക്രട്ടറി അമ്പാടി, വൈസ് പ്രസിഡന്റ് സുകുമാരന്‍ നായര്‍, ബിജെപി ബൂത്ത് സെക്രട്ടറി ഗോപാലന്, അമ്പു ചാത്തങ്കൈ തുടങ്ങിയവര്‍ പങ്കെടുത്തു.
ബെള്ളൂര്‍: ബിജെപി ബെള്ളൂര്‍ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് കമ്മറ്റി അധ്യക്ഷ ജയാനന്ദ കുള, ജനസംഘ് മുതിര്‍ന്ന നേതാവായ രാമകൃഷ്ണ റൈ സബ്റുകജെക്ക് മാസ്ക് നല്കി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 13 വാര്‍ഡുകളിലായി വിവിധ വീടുകളില്‍ മുഖാവരണം വിതരണം ചെയ്തു. ബിജെപി നേതാക്കന്മാരും, ജനപ്രധിനികളും, പ്രവര്‍ത്തകരും മുഖാവരണം വിതരണം ചെയ്തു പങ്കാളികളായി. പരിപാടിയില്‍ ശ്രീധര്‍.എം.ബെള്ളൂര്‍, ഗണേഷ് പ്രസാദ്, സി.വി.പുരുഷോത്തമന്, ദിവ്യപ്രസാദ്, കിഷാന് യാദവ്, പ്രജ്വല്‍, കിരണ്‍, അജയ്, വിശാഖ്, പ്രണമം, ജിതിന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: