മൊറാദാബാദ് : ട്രയിനില്‍ സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന തൊഴിലാളികളുടെ വിശപ്പും ദാഹവും അകറ്റി ആര്‍എസ്എസ്. പ്രതിദിനം പന്ത്രണ്ടായിരത്തോളം പേര്‍ക്കാണ് ഭക്ഷണവും വെള്ളവും എത്തിച്ചു നല്‍കുന്നത്.
400 ഓളം ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മൊറാദാബാദിന്റെ വിവിധ ഭാഗങ്ങളിലുമായി പാകം ചെയ്താണ് ഇവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്. മെയ് 31 വരെ ഇത് തുടരുമെന്നും ആര്‍എസ്എസ് പ്രചാര്‍ വിഭാഗ് പവന് ജെയിന് വ്യക്തമാക്കി.
കൊറോണ വൈറസിന്റെ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യമൊട്ടുക്കും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സേവനവുമായി രംഗത്തുണ്ട്. വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായി അണുനശീകരണ പ്രവര്‍ത്തനത്തിലും ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം ആര്‍എസ്എസ് സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: