കൊല്ലം: ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ നടത്തിപ്പില്‍ ആശങ്കനീങ്ങാതെ പ്രിന്‍സിപ്പല്‍മാര്‍. സ്കൂള്‍ ഏകീകരണ നടപടികള്‍ താഴേതട്ടില്‍ കൃത്യമായി നിര്ണയിക്കപ്പെടാത്തതിന്റെ സാങ്കേതിക പ്രയാസങ്ങളാണ് പരീക്ഷാ നടത്തിപ്പിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. കൊറോണ പശ്ചാത്തലത്തില്‍ നിര്‍ബന്ധിത സാഹചര്യത്തിലാണ് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടക്കുന്നത്.
പൊതുപരീക്ഷയുടെ സംഘാടനത്തിന് അരയും തലയും മുറുക്കി കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുണ്ട്. എന്നാല്‍ എല്ലാ ഉത്തരവാദിത്തങ്ങളും ഒന്നിച്ച് പ്രിന്‍സിപ്പല്‍മാരുടെ മാത്രം തലയില്‍ കെട്ടിവയ്ക്കാനുള്ള നീക്കം പ്രതിഷേധത്തിന് വഴിതെളിക്കുന്നു. ക്ലാസ് റൂമുകള്‍ അണുവിമുക്തമാക്കാന്‍ ഫയര്‍ഫോഴ്സില്‍ നിന്നു കൃത്യമായി സഹകരണം ലഭിക്കുന്നില്ലെന്ന് പ്രിന്‍സിപ്പല്‍സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.എന്‍. സക്കീര്‍ പറയുന്നു.
മിക്ക സ്കൂളുകളിലും ലായനി ഉണ്ടാക്കുന്ന രീതി മാത്രം പറഞ്ഞ് കൊടുക്കുകയും പ്രിന്‍സിപ്പല്‍മാര്‍ തന്നെ ചെയ്യേണ്ടി വരികയുമാണ്. ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരില്‍ നിന്ന് വ്യത്യസ്തമായി ഓഫീസ് ജീവനക്കാരോ മീനിസ്റ്റീരിയല്‍ ജീവനക്കാരോ പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇല്ല. ചുമതലകളും ഉത്തരവാദിത്തങ്ങളും സര്‍ക്കുലറുകളില്‍ മാത്രമാക്കാതെ ഇതര വകുപ്പുകളുടെ സേവനവും സൗകര്യങ്ങളും ഉറപ്പാക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: