കൊച്ചി: കാലടി ശിവരാത്രി മണല്‍പുറത്തെ സിനിമ സെറ്റ് പൊളിച്ചതിന് പിന്നിലെ ദുരൂഹത ഏറുന്നു. സര്‍ക്കാറിന്റെ അനുമതി ഇല്ലാതെ നിര്‍മ്മിച്ച സെറ്റ് പൊളിച്ചു കളയാന്‍ ഇറിഗേഷന്‍ വകുപ്പ് ഉത്തരവിട്ടിരുന്നു. ഷൂട്ടിംഗ് നടക്കാത്ത സാഹചര്യത്തില്‍ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറുകയും നാട്ടുകാരുടെ പരാതി ഉയരുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു നടപടി. പോലീസിന് തന്നെ തലവേദന ആയി സിനിമാ സെറ്റ് മാറി. സിനിമാ ഷൂട്ടിങ്ങിനു പഞ്ചായത്തിന്റെ അനുമതി മാത്രമല്ല നിയമാനുസൃതമായി ഒരു അനുമതിയും ഇല്ലായിരുന്നു. ആകെയുളള അനുമതി ശിവരാത്രി ഉത്സവ കമ്മിറ്റിയുടേതാണ്.കഴിഞ്ഞ 73 വര്‍ഷമായി പെരിയാറിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന മണല്‍ തിട്ടയിലാണ് ശിവരാത്രി ആഘോഷം നടക്കുന്നത്. ഒരു ക്ഷേത്രവും അവിടെയുണ്ട്. ശിവരാത്രി ആഘോഷസമിതി എന്ന ഒരു രജിസ്ട്രഡ് സംഘടനയുടെ നേതത്വത്തിലാണ് ശിവരാത്രി ആഘോഷം നടത്തുന്നത്.
അനധികൃതമായി കെട്ടിപ്പൊക്കിയ സെറ്റ് പൊളിച്ചു കളയാന്‍ മൂന്ന് ദിവസത്തെ സമയം ഇറിഗേഷന്‍ വകുപ്പ് അനുവദിച്ചിരുന്നു. ഇതോടെ ചൊവ്വാഴ്ചയ്ക്ക് ഉള്ളില്‍ പൊളിച്ചു മാറ്റാം എന്ന് ഉത്സവ കമ്മിറ്റിയെ സിനിമ പ്രവര്‍ത്തകര്‍ അറിയിക്കുകയും ചെയ്തു.
ഇതിനിടയില്‍ സെറ്റ് പൊളിച്ചടുക്കുകയും ഹിന്ദു സംഘടനകളെ പ്രതികൂട്ടിലാക്കുകയും ചെയ്തതിന് പിന്നില്‍ വന്‍ ഗൂഡാലോചന ഉണ്ട്. ആലുവയില്‍ പള്ളി പൊളിച്ചു എന്ന നിലയിലാണ് പ്രചരണം. സാമൂഹ്യ വിരുദ്ധര്‍ ചെയ്ത നടപടിയെ വര്‍ഗ്ഗീയ വാദികള്‍ ചെയ്ത നടപടി എന്ന് പ്രമുഖനടന്റെ പ്രസ്ഥാവനക്ക് വലിയ പ്രാധാന്യം കിട്ടി. മുഖ്യമന്ത്രിയും വര്‍ഗ്ഗീയമായിട്ടാണ് പ്രശ്നത്തെ സമീപിച്ചത്. സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ സര്‍ക്കാരിന്റെ മതേതരത്വം മുഖംമൂടിക്ക് മാറ്റ് കൂട്ടാന്‍ വേണ്ടിയുള്ള നീക്കയായിരുന്നു മുഖ്യമന്ത്രി. അനധികൃതമായി സെറ്റ് പണിതപ്പോളും സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തപ്പോളും ഒത്താശ നല്‍കിയത് തന്റെ പോലീസാണെന്നത് മറന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നാളെ സിനിമക്കാര്‍ തന്നെ പൊളിക്കാന്‍ വെച്ചിരുന്ന സൈറ്റ് ഇന്നലെ പൊളിച്ചത്തിന് സംവിധായകന് കരയുന്നതിനെ സിനിമയുടെ മാര്‍ക്കറ്റ് തന്ത്രം എന്നു പറഞ്ഞ് അവഗണിക്കാം.
പൊളിച്ചത് ആര്? എന്തിന്? എന്നാണറിയേണ്ടത്. സര്‍ക്കാരിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഏതാനും പേര്‍ക്ക് ഇത്രയും വലിയെ സെറ്റ് രഹസ്യമായി പൊളിച്ചടുക്കാന്‍ സാധിക്കില്ല. പൊളിച്ചവര്‍ തന്നെ ഫോട്ടോയെടുത്ത് അതു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പൊളിച്ചു എന്നവകാശപ്പെടുന്ന സംഘടന സര്‍ക്കാരിന്റെയും സിപിഎം ന്റെയും ചട്ടുകമാണെന്ന് എല്ലാവര്ക്കും അറിയാം. വ്യാജ ഹിന്ദു സംരക്ഷക വേഷം കെട്ടിയ ഇവര്‍ക്ക് ബിജെപിയുമായോ മുഖ്യധാരാ ഹൈന്ദവ സംഘടനകളുമായോ ഒരു ബന്ധവും ഇല്ലന്ന് അറിയാത്തവരുമില്ല..
ഇവിടെ സെറ്റ് ഇട്ടതിനു പിന്നിലും ദുരുദ്ദേശം ഉള്ളതായും ആരോപണം ഉയരുന്നുണ്ട്. വലുതും ചെറുതുമായ ആയിരക്കണക്കിന് പള്ളികള്‍, വളരെ എളുപ്പത്തില്‍ ഷൂട്ടിങ്ങിന് ലഭിക്കും എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ, അരക്കോടിയോളം രൂപ മുടക്കി, സിനിമയ്ക്ക് വേണ്ടി പള്ളിയുടെ സെറ്റിട്ടത് എന്തിന് എന്നതാണ് പ്രധാന ചോദ്യം.ഏറെ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് സിനിമാ സെറ്റുകള്‍.പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഇത്തരം താല്‍ക്കാലിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയ ആഘാതങ്ങള്‍ക്ക്, ‘ബാഹുബലി’യുടെ രണ്ടാം ഭാഗം ഒരുക്കിയ കണ്ണവം വനമേഖലയും, ‘ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്’ എന്ന പ്രിയനന്ദന് ചിത്രത്തിന്റെ സെറ്റുകള്‍ കൊണ്ട് മലിനമാക്കപ്പെട്ട ജൈവസമൃദ്ധമായ മാടായിപ്പാറയും ഉദാഹരണങ്ങള്‍ മാത്രം..
കുമരങ്കിരി ഉളവെയ്പ്പിലില്‍ ‘ആമേന്‍’ എന്ന സിനിമയ്ക്ക് വേണ്ടി സെറ്റിട്ട ഗീവര്‍ഗീസ് പുണ്യാളന്റെ പള്ളി പൊളിച്ച് മാറ്റാത്തതിന്റെ പേരിലും പ്രശ്നം ഉണ്ടായിരുന്നു.
വസ്തുതകള്‍ ഇങ്ങനെയായിരിക്കെ, ‘ഒരു പള്ളി കൂടി പൊളിച്ചു’ എന്ന മട്ടിലുള്ള സോഷ്യല്‍ മീഡിയാ അട്ടഹാസങ്ങള്‍ തെറ്റിദ്ധാരണാജനകവും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്ന് ഉറപ്പ്്. മുഖ്യമന്ത്രിയും മാധ്യമങ്ങളും മുന്തിയനടന്മാരൂം ഇതിന് ചൂട്ടു പിടിക്കുന്നതാണ് വലിയ അപകടം.
സെറ്റുകള്‍ക്ക് വന്‍ ലഭ്യതയുള്ള ഫിലിം സിറ്റികള്‍ നിരവധി ഉള്ള സ്ഥിതിക്ക്, ദുരുദ്ദേശത്തോടെ പ്രകോപനപരമായി ദേവാലയങ്ങളുടെ സെറ്റുകളിടുന്നതിന്റെ പിന്നില്‍ ഗൂഢാലോചന ഉണ്ടെങ്കില്‍ അതാണ് അന്വേഷിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: