മനാമ: സൗദിയിൽ മൂന്ന് മലയാളികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.കിങ് അബ്ദുല്ല അസീസ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്ന പെരിന്തൽമണ്ണ രാമപുരം രാമപുരം സ്വദേശി അബ്ദുൽ (58), അഞ്ചരക്കണ്ടി സ്വദേശി അബ്ദുൽ സലാം(58), മുതുവല്ലൂർ പാറശ്ശേരി ഉമ്മർ (53), ഒതുക്കുങ്ങൽ മുഹമ്മദ് ഇല്യാസ് അഞ്ചുകണ്ടൻ (47) എന്നിവരാണ് മരിച്ചത്. ഇതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 113 ആയി.
ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തോട് അടുക്കുകയാണ്. ഇതുവരെ 1,83,969 രോഗം സ്ഥിരീകരിച്ചു. 865 പേര് മരിച്ചു. 80,383 പേര്‍ക്ക് രോഗം ഭേദമായി. 1,02,721 പേരാണ് ചികിത്സയിലുള്ളത്. സൗദി അറേബ്യ 72,560, ഖത്തര്‍ 43,714, യു.എ.ഇ 29,485, കുവൈറ്റ് 21,302, ബഹ്റൈന്‍ 9,138, ഒമാന്‍ 7,770 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഞായറാഴ്ച 6,368 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ 24 പേര് മരിച്ചു. സൗദിയില്‍ 11 പേരും കുവൈറ്റില്‍ എട്ടു പേരും ഖത്തറില്‍ രണ്ടു പേരും യു.എ.ഇ, ഒമാന്‍, ബഹ്റൈന്‍ എന്നിവടങ്ങളില്‍ ഒരാള്‍ വീതവുമാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: