ദുബായ്: കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഖത്തറില്‍ ഇഹ്‌തെറാസ് നിര്‍ബന്ധമാക്കി. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ പകര്‍ച്ച വ്യാധി പ്രതിരോധ നിയമ പ്രകാരം പരമാവധി രണ്ട് ലക്ഷം റിയാല്‍ വരെ പിഴയും മൂന്ന് വര്‍ഷം വരെ തടവും അല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലും ഒരു ശിക്ഷയും അനുഭവിക്കേണ്ടി വരും.
അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് മേയ് 22 മുതല്‍ ഖത്തറില്‍ ഇഹ്‌തെറാസ് ആപ്പ് നിര്‍ബന്ധമാക്കിയത്. കോവിഡ്-19 രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടോയെന്ന് വേഗത്തില്‍ കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് ഖത്തര്‍ ഇഹ്‌തെറാസ് (EHTERAZ) മൊബൈല്‍ ആപ്പ് വികസിപ്പിച്ചത്.
ആപ്പിള്‍ ആപ്പ് സ്റ്റോറിലൂടെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. അധികം താമസിയാതെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ആപ്ലിക്കേഷന്‍ ലഭ്യമാക്കും. ആഭ്യന്തര മന്ത്രാലയമാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. ഇന്ത്യയും ഓസ്ട്രേലിയ ഉൾപ്പടെ അനവധി രാജ്യങ്ങൾ ആപ്പ് വികസിപ്പിച്ചിട്ടുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: