ന്യൂദല്‍ഹി : കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം പങ്കുകൊണ്ട് സംയുക്തസേനാ മേധാവി ബിപിന്‍ റാവത്ത്. പിഎം കെയര്‍ ഫണ്ടിലേക്ക്് പ്രതിമാസം 50000 രൂപ വീതം ഒരു വര്‍ഷത്തേയ്‌ക്ക് നല്‍കുമെന്ന് ബിപിന്‍ റാവത്ത് അറിയിച്ചു,
ശമ്പളത്തില്‍ നിന്ന് പി.എം. കെയേഴ്സ് ഫണ്ടിലേക്ക് മാസം 50,000 രൂപ പിടിച്ചുകൊള്ളണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് ബിപിന്‍ റാവത്ത് കത്തെഴുതി കഴിഞ്ഞു. നിധി രൂപീകരിച്ച സമയത്ത് ഒരുദിവസത്തെ ശമ്പളം സംഭാവന ചെയ്തിരുന്നു. ഇതിന് പുറമെയാണ് ഒരുവര്‍ഷത്തേക്ക് ഇത്രയും തുക നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചത്.
കത്ത് അയച്ചതിന് ശേഷം ബിപിന്‍ റാവത്തിന്റെ ഏപ്രില്‍ മാസത്തെ ശമ്പളത്തിന്റെ വിഹിതവും പിടിച്ചു കഴിഞ്ഞു. നിലവില്‍ പിഎം കെയര്‍ ഫണ്ടിലേക്ക് എല്ലാ മാസവും ഒരു ദിവസത്തെ ശമ്പളം വീതം സംഭാവന ചെയ്യാന്‍ ജീവനക്കാര്‍ക്ക് സംവിധാനമുണ്ട്. എന്നാല്‍ ആര്‍ക്കും ഇത് നിര്‍ബന്ധമില്ല.
അതേസമയം ബിപിന്‍ റാവത്തിന്റെ മാതൃക പിന്തുടര്‍ന്ന് സൈന്യത്തിലെ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരും ശമ്പളം സംഭാവന നല്‍കാന്‍ തീരുമാനിച്ചതായാണ് വിവരം. ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പരസ്യമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: